തൃശൂർ സെന്റ് തോമസ് കോളേജ്, കേരള ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കൊണ്ട്, 5 ദിവസത്തെ ഫെക്കലിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
Click Below 👇 & Share This News

ഉന്നത വിദ്യാഭ്യാസ കൌൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ .റവ. ഡോ. മാർട്ടിൻ കെ. എ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട, ഉന്നത വിദ്യാഭ്യാസ മന്ത്രി. ഡോ. ആർ.ബിന്ദു, സന്ദേശം നൽകികൊണ്ട്, ഉദ്ഘാടനം ചെയ്തു.

ഡീൻ പ്രൊഫ്‌.ഡോ. ബിജു ജോൺ എം, മുഖ്യ പ്രഭാഷണം നടത്തി,

ഡോ. മനുലാൽ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ദിവ്യ ജോർജ് എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ കൌൺസിൽ വൈസ് ചെയർമാൻ പ്രൊഫസർ രാജൻ ഗുരുക്കൾ, റിസർച്ച് ഓഫീസർ ഡോ. സുധീന്ദ്രൻ കെ, തുടങ്ങിയവർ ആദ്യ ദിവസത്തെ ക്ലാസ്സുകൾ ക്ലാസുകൾ.
5 ദിവസം ആയി നടക്കുന്ന പരിശീലനത്തിൽ വിവിധ കോളേജുകളിൽ നിന്നായി 60 ഓളം അധ്യാപകർ പങ്കെടുക്കുന്നു.

സ്വന്തം കഴിവുകൾ വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ, സഹപ്രവർത്തകരെ നയിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രാപ്തിയുള്ള മെന്റർമാരായും ‘ചേഞ്ച് ലീഡർമാരായും’ അധ്യാപകർ മാറണം എന്ന് ബഹു ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിൽ തൃശൂർ സെന്റ് തോമസ് കോളേജിൽ വച്ചു സംഘടിപ്പിച്ച ഫാക്കൾട്ടി ട്രെയിനിങ് പ്രോഗ്രാമിന്റെ ഉത്ഘാടന സന്ദേശത്തിൽ അദ്ധ്യാപകരോട് മന്ത്രി ആർ. ബിന്ദു അഭ്യർത്ഥിച്ചു.

ആഗോള അക്കാദമിക് ശീലങ്ങൾ ഏറ്റെടുക്കാനും സ്വന്തം സ്ഥാപനങ്ങളിൽ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകാനും ഈ പരിശീലനം വഴി സാധിക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു.

കഴിഞ്ഞ നാല് വർഷമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് എന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു ഉന്നതവിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ലക്ഷ്യം എന്നും മന്ത്രി സന്ദേശത്തിൽ പറഞ്ഞു.

ഈ മാറ്റങ്ങളെ അന്താരാഷ്ട്ര നിലവാരവുമായും ആഗോള അക്കാദമിക് മാതൃകകളുമായും സമന്വയിപ്പിച്ചു കൊണ്ട് നമ്മുടെ വിദ്യാർത്ഥികളെ ആത്മവിശ്വാസമുള്ള ലോകപൗരന്മാരായി മാറ്റണമെന്നും നമ്മുടെ കലാലയങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന അക്കാദമിക് പങ്കാളികൾ ആകണം എന്നും മന്ത്രി നിർദേശിച്ചു.

നാല് വർഷത്തെ ബിരുദ പ്രോഗ്രാം (FYUGP) നടപ്പിലാക്കിയത് ഈ യാത്രയിലെ നിർണായകമായ ഒരു നാഴികക്കല്ലാണ്. വഴക്കമുള്ള പാഠ്യപദ്ധതി, വിവിധ വിഷയങ്ങൾ സമന്വയിപ്പിച്ചുള്ള പഠനം, ക്രെഡിറ്റ് മൊബിലിറ്റി, തൊഴിൽ നൈപുണ്യ വികസനം, ഗവേഷണത്തിലേക്കുള്ള നേരത്തെയുള്ള പ്രവേശനം എന്നിവ നമ്മുടെ ബിരുദ പഠന ഘടനയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് എന്നും മന്ത്രി തന്റെ ഉദ്ഘാടന സന്ദേശത്തിൽ സൂചിപ്പിച്ചു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com