Click Below 👇 & Share This News

സെൻ്റ് ജോസഫ്സ് കോളജിൽശ്രീമതി ഷീന പി.സി മെമ്മോറിയൽ ദേശീയ സെമിനാർസെൻ്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം, മുൻ അദ്ധ്യാപിക ശ്രീമതി ഷീന പി.സിയുടെ സ്മരണാർത്ഥം ദേശീയ സെമിനാർ സംഘടിപ്പിച്ചു. റിസേർച്ച് സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ്, പ്രൊഫ. സുജ മാത്യു (ഇംഗ്ലീഷ് വിഭാഗം, ശ്രീ. സി. അച്യുതമേനോൻ ഗവൺമെൻ്റ് കോളജ്, കുട്ടനെല്ലൂർ) ഉദ്ഘാടനം ചെയ്തു. “ഇടത്തിൻ്റെ രാഷ്ട്രീയവും അധികാരശ്രേണികളും ” എന്ന വിഷയത്തിൽ അവർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അദ്ധ്യക്ഷയായ ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സാജോ ജോസ് സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ അർഹരായ വിദ്യാർത്ഥിനികൾക്ക് സമ്മാനവിതരണം നടത്തി.ഉച്ചയ്ക്കു ശേഷം അനീറ്റ എസ് ചീരൻ ( റിസേർച്ച് സ്കോളർ, വിമല കോളജ്) ഷബ്നം സാകിയ പി. എസ് ( സീനിയർ റിസേർച്ച് ഫെല്ലോ, എം ഇ എസ്, അസ്മാബി കോളജ്) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ലിനറ്റ് സെബാസ്റ്റ്യൻ നന്ദി പറഞ്ഞു. ശ്രീമതി ഷീന പി.സി. യുടെ കുടുംബാംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com