Click Below 👇 & Share This News

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ പി സി ടി എ) സിൽവർ ജൂബിലിയുടെ ഭാഗമായി ജനുവരി 18 ന് തൃശൂർ സെൻ്റ് തോമസ് കോളേജിൽ നടന്ന  മെഗാ ക്വിസ്  ‘ജൂബിലി ക്വസ്റ്റ്  2025’ മത്സരത്തിൽ ആലുവ യുസി കോളേജ്  വിദ്യാർത്ഥികളായ  അന്ന ഡൊമിനിക്,  അനുഗ്രഹ് വി കെ എന്നിവർ   ഒന്നാം സ്ഥാനം നേടി . തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥികളായ  അശ്വിൻ വി ജെ, ആദിത്യൻ ഡി എം,
കുസാറ്റ് വിദ്യാർത്ഥികളായ എസ് ഭാനുലാൽ, ഗോകുൽ തേജസ് മേനോൻ എന്നിവർ രണ്ടും മൂന്നും സ്ഥാനവും നേടി.

രജതഭാഷണം – 2025 -ആലുവ  യുസി കോളേജ് വിദ്യാർത്ഥിയായ അനുഗ്രഹ  വി കെ, തൃശ്ശൂർ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിയായ  ആനന്ദലക്ഷ്മി വി, ആലുവ  യുസി കോളേജ് വിദ്യാർത്ഥിയായ അന്നാ ഡൊമിനിക്  എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടി ..

കാലോചിതമായി വിദ്യാർത്ഥികളുടെ നിലവാരം ഉയർന്നു തന്നെ നിൽക്കുന്നു എന്നത്  മത്സരാർത്ഥികളുടെ പ്രകടനത്തിൽ വ്യക്തമായി എന്ന്  വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. പ്രോഗ്രാമുകൾക്ക് കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ്‌ ഡോ അരുൺ കുമാർ ആർ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ ബിജു ജോൺ എം, സംസ്ഥാന സെക്രട്ടറി ഡോ ഉമ്മർ ഫാറൂഖ്, സംസ്ഥാന ട്രഷറർ ഡോ റോണി ജോർജ്, കാലിക്കറ്റ്‌ മേഖല റീജിയണൽ പ്രസിഡന്റ്‌  ഡോ കെ ജെ വര്ഗീസ്, തൃശൂർ ജില്ല പ്രസിഡന്റ്‌ ഡോ ചാക്കോ വി എം തുടങ്ങിയവർ സംസാരിച്ചു. തൃശൂർ സെന്റ് അലോഷിയാസ് കോളേജ് ലെ പ്രൊഫ്‌ ജെയിൻ ആയിരുന്നു ക്വിസ് മാസ്റ്റർ. കണ്ണൂർ പയ്യന്നൂർ കോളേജ് ലെ പ്രൊഫ്‌ പ്രകാശ്, നിർമലഗിരി കോളേജ് ലെ ഡോ ദീപ മാത്യു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കേറ്റ്കളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com