Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തിരുവല്ല കേരള ആരോഗ്യ സർവ്വകലാശാല അന്തർ മേഖലാ ലോൺ ടെന്നീസ് പുഷ്‌പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസേർച്ച് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ല സെൻ്റ് മേരീസ് ടെന്നീസ് അക്കാദമി ഇൻഡോർ സിന്തറ്റിക്ക് കോർട്ടിൽ നടന്നു. പുരുഷ വിഭാഗത്തിൽ ഗവൺമെൻ്റ് ഹോമിയോ കോളജ് കോഴിക്കോട് ഒന്നാം സ്ഥാനവും, മെഡിക്കൽ ട്രസറ്റ് ഹോസ്പിറ്റൽ എറണാകുളം രണ്ടാം സ്ഥാനവും, ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കോന്നി, മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത വിഭാഗത്തിൽ മെഡിക്കൽ ട്രസ്റ് ഹോസ്പിറ്റൽ എറണാകുളത്തിൻ്റെ നീൽ യോഹാൻ ഒന്നാം സ്ഥാനവും,ഗവൺമെൻ്റ് ഹോമിയോ കോളജ് കോഴിക്കോടിൻ്റെ റിഷാൻ എം ഷിനാസ് രണ്ടാം സ്ഥാനവും, ഗവണ്മെൻ്റ് മെഡിക്കൽ കോളജ് കോന്നി യുടെ ഗൗതം കിഷോർ മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് Dr ടൈറ്റസ് ശങ്കരമംഗലം (പ്രശസ്ത ആരോഗ്യ വിദഗ്ധൻ ) വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഡോ. മാധവൻ അന്തർ ദേശീയ ഒഫിഷ്യൽ , കായിക വിദ്യാഭ്യാസ മേധാവി ദേവസ്വം ബോർഡ് കോളേജ് ഇരമല്ലിക്കര, ശ്രീ. റോബിൻ ജോർജ്ജ് പത്തനം തിട്ട ജില്ല. ടെന്നീസ് അസ്സോസിയേഷൻ സെക്രട്ടറി,ഡോ സാബു പി സാമുവൽ കായിക വിദ്യാഭ്യാസ മേധാവി എന്നിവർ പ്രസംഗിച്ചു.യൂണിയൻ ചെയർമാൻ ബോനു കെ ബേബി സ്പോട്‌സ് സെക്രട്ടറി നവനീത്, ആരതി, അഖില, വിസ്മയ് എൽസൺ കോശി എന്നിവർ ആശംസ നേർന്നു Post navigation Case Study: From Derivative Debacle to Swap Success