Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം ഇൻ്റർ നാഷണൽ സ്ട്രെസ് അവെയർനെസ് ദിന (അന്തർദേശീയ സമർദ്ദ ബോധവൽക്കരണ ദിന )ത്തോടനുബന്ധിച്ച് ഏകദിനവർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോളജിൽ ആരംഭിച്ച ഫിറ്റ് ഫോർ ലൈഫ് എന്ന ആരോഗ്യസംരക്ഷണ പരിപാടിയുടെ ഭാഗമായാണ് വർക്ക്ഷോപ്പ് നടത്തിയത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകരിക്കുന്ന വിവിധ ആരോഗ്യ സംരക്ഷണ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള പരിപാടികൾക്കാണ് ഫിറ്റ് ഫോർ ലൈഫിലൂടെ കോളജ് നേതൃത്വം നൽകുന്നത്. വ്യക്തികളുടെ മാനസികവും (mental) വൈകാരികവും (emotional) മന:ശാസ്ത്രപരവും (Psychological) സാമൂഹ്യപരവുമായ (Social) ആരോഗ്യത്തെ മുൻ നിർത്തിയുള്ള വിവിധ പരിപാടികൾ കോളജിൽ ഒരുങ്ങുന്നുണ്ട്. വിദ്യാർത്ഥികളിൽ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള വഴികൾ എന്ന വിഷയത്തിൽ സൈക്കോളജി വിഭാഗം മേധാവി ഡോ. രമ്യ ചിത്രൻ കെ.സി ക്ലാസ് നയിച്ചു. യോഗയിലൂടെ മാനസിക സമ്മർദ്ദം അകറ്റുന്നതെങ്ങനെയെന്ന് യോഗാ ട്രെയിനർ അനു വർഗീസ് ക്ലാസിൽ വിശദീകരിച്ചു. തൊഴിൽ മേഖലയിലും പഠന മേഖലയിലും വ്യക്തികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം മനസിലാക്കാനും അതിൻ്റെ ആഘാതങ്ങൾ ചർച്ച ചെയ്യാനും സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. വി. എസ് സുജിത, ഫിറ്റ് ഫോർ ലൈഫ് ജനറൽ കൺവീനർ ഡോ. സ്റ്റാലിൻ റാഫേൽ, ഫിറ്റ് ഫോർ ലൈഫ് പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി തുഷാര ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പൊതുജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ വിപുലമായ ആരോഗ്യ- അവബോധ പരിപാടികൾക്ക് കോളജ് നേതൃത്വം നൽകുമെന്ന് ഡോ. സ്റ്റാലിൻ റാഫേൽ പറഞ്ഞു. Post navigation Blood donation camp @St.Joseph’s arts and science college pavaratty Exciting Part-Time Opportunity for College Students in Thrissur district