Click Below 👇 & Share This News

Loading

ദേശീയ ഗണിതശാസ്ത്ര ദിനത്തിനു മുന്നോടിയായി, കാർമ്മൽ കോളേജ് മാളയിലെ ഗണിതശാസ്ത്ര വിഭാഗവും മാള ഗ്രാമപഞ്ചായത്തും സംയുക്തമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തോടുള്ള അഭിരുചി വർധിപ്പിക്കുന്നതിനായി “ഗണിതശാസ്ത്രത്തിലെ രസകരമായ വഴികളും നവീന സങ്കേതങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ശില്പശാല സംഘടിപ്പിച്ചു. മാള ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു ബാബു ശില്പശാല ഉദ്ഘാടനം ചെയ്തു, കൂടാതെ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ചു. Tella Classes അസോസിയേറ്റ് അക്കാഡമിക് ഹെഡ് ബിജേഷ് പി. ബിജു ക്ലാസുകൾ നയിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com