Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger മാള കാർമ്മൽ കോളേജിൽ ചരിത്ര വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കഥക് നൃത്താവിഷ്കാരം സംഘടിപ്പിച്ചു. ഇന്ത്യൻ knowledge സിസ്റ്റത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കഥക് അവതരണസംഘം കോർഡിനേറ്റർ അനഘ ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ജ്യോതി സി എം സി മുഖ്യപ്രഭാഷണം നടത്തി. ചരിത്ര വിഭാഗം മേധാവി ഡോ. വിനീത എൻ വിജയൻ സ്വാഗതം ആശംസിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ജിസ്മി ജോസഫ് ആശംസയർപ്പിച്ചു. ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി കുമാരി അനഘ നന്ദിയർപ്പിച്ചു. മുംബൈയിൽ നിന്നെത്തിയ അനഘ ഹരിദാസ്, അനന്യ ഗൗർ,സോനാലി ദേശ്പൻ എന്നിവർ ഉൾപ്പെടുന്ന സംഘം കഥക് അവതരണം നടത്തി. Post navigation കാർമ്മൽ കോളേജിൽ പ്രയുക്തി – 2025 സമാപിച്ചു മാള കാർമ്മൽ കോളേജിൽ കോളേജ് ദിനാഘോഷവും റിഗാലോ നാഷണൽ കൾച്ചറൽ ഫെസ്റ്റും