Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ 2024-25 അധ്യയന വർഷത്തെ കോളേജ് ദിനാഘോഷം നടന്നു. എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഇരിങ്ങാലക്കുട ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കോളേജ് മാനേജരുമായ ഡോ. സിസ്റ്റർ ധന്യ സി.എം.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ബാബു, പി. ടി .എ വൈസ് പ്രസിഡണ്ട് പ്രിയ ലിയോ, അധ്യാപക പ്രതിനിധി മേരി ഫിലിപ്പ് , അലൂമിന പ്രസിഡണ്ട് മീന പയസ് , കോളേജ് ചെയർ പേഴ്സൺ സുഹൈല ടിഎന്നിവർ സംസാരിച്ചു. തുടർന്ന് ഉച്ചയ്ക്ക് 1.30 ന് കാർമ്മൽ കോളേജ് നാഷണൽ കൾച്ചറൽ ഫെസ്റ്റ് റിഗാലോ 2K25 ൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ശ്രീ.ഗോകുൽ കെ. ആർ (ആടുജീവിതം ഫെയിം) നിർവ്വഹിച്ചു.തുടർന്ന് 3 ന് ‘ഗാല ‘ ഡാൻസ് ഫെസ്റ്റും വൈകുന്നേരം 6 ന് മ്യൂസിക് ബാൻ്റും സംഘടിപ്പിച്ചു. 7-ാം തിയ്യതി വെള്ളിയാഴ്ച രാവിലെ 10 ന് ഡിസൈനർ കോൺടസ്റ്റ് റാബ്റ്റ , ഉച്ചയ്ക്ക് 2.30 ന് ഫാഷൻ ഷോ ‘ബ്രൂക്സി’ , 6 ന് മ്യൂസിക് ബാൻ്റ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. Post navigation കാർമ്മൽ കോളേജിൽ കഥക് നൃത്താവിഷ്കാരം കാർമ്മൽ കോളേജിൽ പൂർവ്വ വിദ്യാർത്ഥീ സംഗമം: