Click Below 👇 & Share This News

Loading

മാള: കാർമ്മൽ കോളേജ് (ഓട്ടോണമസ്) ൽ  സൈബർ സുരക്ഷാസെല്ലും ഐ ക്യു എ സിയും സംയുക്തമായി സൈബർ സുരക്ഷ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം ഗവേഷകനായ മി. ശ്യാം മോഹൻ  ഇ
സൈബർ സുരക്ഷാ സെല്ലിൻ്റെ ഉദ്ഘാടനം  നിർവ്വഹിച്ച് ഏകദിന സെമിനാർ പ്രഭാഷണം നടത്തി. കോളേജ്  പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ ചടങ്ങിൽ അധ്യക്ഷയായിരുന്നു.
കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ മിസ് മേരി ഫിലിപ്പ് ആശംസയർപ്പിച്ചു സംസാരിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം  മേധാവി  മിസ് . സ്മിറ്റി വി. ഇസിദോർ , അധ്യാപകനായ മിസ്റ്റർ നിധിൻ മോഹനൻ എന്നിവരും സംസാരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com