Click Below 👇 & Share This News

Loading

സേവിയർ സോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ നടത്തി വരുന്ന അക്കാദമിക് സഹകരണ പദ്ധതിയായ സ്റ്റുഡൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി തമിഴ്നാട്ടിലെ വെല്ലൂർ ഓക്സിലിയം  ഓട്ടോണോമസ് കോളേജിലെ അവസാന വർഷ ബിബിഎ വിദ്യാർത്ഥികളും അധ്യാപകരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് സന്ദർശിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കോളേജ് സന്ദർശിച്ച വെല്ലൂർ ഓക്സിലിയം  ഓട്ടോണോമസ് കോളേജ് അധ്യാപകരും വിദ്യാർത്ഥികളും പ്രിൻസിപ്പൽ റവ.ഡോ. ജോളി ആൻഡ്രൂസ്, സെൽഫ്  ഫിനാൻസിംഗ് വിഭാഗം ഡയറക്ടർ റവ. ഡോ. വിൽസൺ തറയിൽ സി എം ഐ എന്നിവർക്കൊപ്പം

45 വിദ്യാർഥികളും മൂന്ന് അധ്യാപകരും അടങ്ങുന്ന  സന്ദർശന സംഘം രണ്ട് ദിവസം ഇരിങ്ങാലക്കുടയിൽ താമസിച്ചു.  ക്രൈസ്റ്റ് അവസാന വർഷ ബി ബി എ  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പസ് ടൂർ വെല്ലൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.  കോളേജിലെ ശാസ്ത്ര, ചരിത്ര വിഭാഗങ്ങളുടെ മ്യൂസിയങ്ങൾ, അക്വാപോണിക്സ് പദ്ധതി, പേപ്പർ റീസൈക്ലിംഗ് യൂണിറ്റ് എന്നിവ ബിബിഎവിദ്യാർത്ഥികൾ സന്ദർശകർക്ക് പരിചയപ്പെടുത്തി. തുടർന്ന് കല്ലേറ്റുംകരയിലെ പൈലറ്റ് സ്മിത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന വ്യവസായ സ്ഥാപനവും വിദ്യാർത്ഥികൾ സന്ദർശിച്ചു.

Video of students Exchange Program

ഔപചാരിക യോഗത്തിൽ ഇരുസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ മികച്ച പ്രവർത്തന മേഖലകളും നേട്ടങ്ങളും പങ്കുവച്ചു. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി വെള്ളച്ചാട്ടം, കഴിമ്പ്രം ബീച്ച് എന്നിവ സന്ദർശിക്കാനും സൗകര്യം ഏർപ്പെടുത്തിയിരുന്നു.

സെൽഫ്  ഫിനാൻസിംഗ് വിഭാഗം കോഡിനേറ്റർ ഡോ. വിവേകാനന്ദൻ, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രൊഫസർ ബേബി ജോൺ, മലയാളം വിഭാഗം മേധാവി ഫാ. തേജി. കെ. തോമസ് എന്നിവർ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന് നേതൃത്വം നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com