Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പുത്തൻവേലിക്കര: കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (IHRD) പുത്തൻവേലിക്കരയിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. 2026 ജൂലൈ 1-ാം തീയതി രാവിലെ 10: 30-ന് നടന്ന ചടങ്ങിൽ കോളേജ് പ്രിൻ സിപ്പൽ ശ്രീമതി പ്രസീദ ആർ അധ്യക്ഷത വഹിച്ചു.പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രസന്ന രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദ പ്രോഗ്രാമിൽ എട്ടാം റാങ്ക് (8th Rank) കരസ്ഥമാക്കിയ ആദിത്യ കെ. യു (Adithya K U) വിന് ട്രോഫി നൽകി അനുമോദിച്ചു, കൂടാതെ ഉന്നത വിജയം നേടിയ നന്ദന കെ. ഡി (BSc CS), മാധവകൃഷ്ണ കെ. ആർ (BSc CS), ശീതൽ പ്രകാശൻ (BCom CA) എന്നിവരെയും ചടങ്ങിൽ പ്രത്യേകം അനുമോദിക്കുകയുണ്ടായി. ചടങ്ങിൽ വെച്ച്, കോളേജിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന കോളേജ് അധികൃതരുടെ അഭ്യർത്ഥനായോടു കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഔദ്യോഗിക നടപടികൾ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തിൽ അറിയിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ശ്രീമതി മിനി ജേക്കബ് സ്വാഗതവും, വാർഡ് മെമ്പർ ശ്രീമതി സിനി ബിജു, ശ്രീ അനിരുദ്ധൻ E. K., ശ്രീമതി രമ്യ P. K. എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ അഭിനവ് A. S. നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied