Click Below 👇 & Share This News

Loading

മാള : കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ മത്സരങ്ങൾ വിജയകരമായി പൂർത്തിയായി. ജനുവരി 24-28 തീയതികളിൽ നടന്ന മത്സരങ്ങൾ സംഘർഷത്തെ തുടർന്ന് നിർത്തി വക്കുകയും ചെയ്തു. എന്നാൽ യൂണിവേഴ്സിറ്റി യൂണിയയന്റെയും സംഘടക സമിതിയുടെയും കൃത്യമായ പഴുതടച്ചുള്ള ഇടപെടൽ മൂലം വീണ്ടും ഫെബ്രുവരി 16,17 തീയതികളിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം പോലീസ് പ്രൊട്ടക്ഷനോടെയാണ് പരിപാടികൾ പൂർത്തിയാക്കിയത്.

മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്മെന്റ്  സ്റ്റഡീസിൽ നടന്ന പരിപാടികൾക്ക്  കോളേജ് പ്രിൻസിപ്പൽ ഡോ ജിയോ ബേബി, ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ സുരേഷ് , സിന്ഡിക്കേറ്റ മി,മെമ്പർമാരായ ശ്രീ ടി ജെ മാർട്ടിൻ, ശ്രീ മധു പി, സെനറ്റ് മെമ്പർ ഡോ ചാക്കോ വി എം, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിന ഫാത്തിമ പി, ജോയിന്റ് സെക്രട്ടറി അശ്വിൻ നാഥ്‌ കെ പി, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ  ഷറഫുദ്ദീൻ പി,  സംഘാടകസമിതി ജോയിൻ കൺവീനർ,  അനീഷ് ആന്റണി, മുഹമ്മദ് ആസിഫ്  പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ  ജെറിൻ സേവിയർ, അനുഷ റോബി, അൽ റെസിൻ, ഷിഫാന, കെ പി സി ടി എ സംസ്ഥാന സെക്രട്ടറി ഡോ കെ ജെ വര്ഗീസ്, ജില്ലാ സെക്രട്ടറി ഡോ ലിയോൺ  വര്ഗീസ്, ഡോ സാജു എം ഐ, ഡോ ആദർശ് സി, ഡോ ജുവൽ ജോൺ, ഡോ സിനി,  ആലപ്പാട്ട് തുടങ്ങിവരുടെ   കമ്മറ്റിയാണ്  പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകിയത്.

ഫെബ്രുവരി 17 നു നടന്ന സമാപന സമ്മേളനത്തിൽ ചാലക്കുടി എം എൽ എ ശ്രീ സനീഷ്‌കുമാർ ടി ജെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയും ഓവറോൾ ചാമ്പിയൻ ആയ ക്രൈസ്റ്റ് കോളേജിന് ട്രോഫി സമ്മാനിക്കുകയും ചെയ്തു. സെക്കൻഡ് റണ്ണർ അപ് ആയ സെന്റ് തോമസ് കോളേജിന് സിണ്ടിക്കേറ്റ് മെമ്പർ ശ്രീ ടി ജെ മാർട്ടിനും , തേർഡ് റണ്ണർ അപ് ശ്രീ കേരള വർമ്മ കോളേജിന് സിണ്ടിക്കേറ്റ് മെമ്പർ ശ്രീ മധു പി യും  മികച്ച വനിതാ കോളേജിന് സെനറ്റ് മെമ്പർ ഡോ വി എം ചാക്കോയും, കലാ പ്രതിഭ, കലാ തിലകം, ചിത്ര പ്രതിഭ, സാഹിത്യ പ്രതിഭ എന്നിവർക്ക് ചെയർപേഴ്സൺ നിതിൻ ഫാത്തിമയും ജോയിന്റ് സെക്രട്ടറി അശ്വിനും ചേർന്ന്  ട്രോഫി നൽകി.

Video of D Zone 2K25 Closing Ceremony

പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കാൻ സ്ഥലം നൽകിയ ഹോളി ഗ്രേസ് മാനേജ്മെന്റിനും അവിടുത്തെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിവിധ കോളേജുകളിലെ അധ്യാപകർക്കും വോളിണ്ടിയർ ആയവർക്കും വിദ്യാർഥികൾക്കും പങ്കെടുത്ത മത്സരതികൾക്കും അവരെ പരിശീലിപ്പിച്ചവർക്കും  പോലീസ് അധികാരികൾക്കും, സർക്കാർ ഹെൽത് ഡിപ്പാർട്മെന്റിനും പ്രശ്നത്തിൽ ഇടപെട്ടു അനുകൂല ഉത്തരവ് നൽകിയ ഹൈക്കോടതിക്കും  പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീ ഷറഫുദ്ധീൻ നന്ദി പറഞ്ഞു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com