Click Below 👇 & Share This News

കുട്ടികളേ നിങ്ങൾ സ്മാർട്ട് ആകൂ: എയർ വൈസ് മാർഷൽ പി. കെ. ശ്രീകുമാർപരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ എൻഎസ്എസും എൻസിസിയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രൊഫ. ഡോ. സുരേഷ് എസ്. പതാക ഉയർത്തി തുടക്കംകുറിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ എയർ വൈസ് മാർഷൽ പി. കെ. ശ്രീകുമാർ കുട്ടികളോട് സ്മാർട്ട് ആകാൻ ആഹ്വാനം ചെയ്യുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കി കുട്ടികളോട് സംവദിക്കുകയും ചെയ്തു. സ്മാർട്ട് എന്നാൽ സ്പെസിഫിക്ക്, മെഷറബ്ൾ, അഡാപ്റ്റീവ്, റിയലിസ്റ്റിക്, ടൈം-ബൌണ്ട് എന്നിങ്ങനെ അഞ്ചു ഗുണങ്ങൾ ആർജ്ജിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. കവിതകളിലൂടെയും നർമ്മത്തിലൂടെയും മഹദ്‌വ്യക്തികളുടെ ജീവിതസന്ദേശങ്ങളിലൂടെയും കുട്ടികളുടെ മനംകവർന്ന അദ്ദേഹം, നല്ലൊരു ഭാവി വാർത്തെടുക്കേണ്ടതിന്റേയും ഭൂമിയിൽ നല്ലൊരു ജീവിതം ജീവിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്തുത്യർഹമായ സേവനത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെ വിശിഷ്ട സേവാ മെഡൽ ലഭിച്ച ശ്രീകുമാർ പമ്പാ കോളേജിലെ 1981-83 ബാച്ച് പൂർവ്വവിദ്യാർത്ഥി കൂടിയാണ്.

Click Below 👇 & Share This News
Chat with CampusRound.com