Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഒരു വലിയ ദുരന്തത്തെ അതിജീവിച്ച വയനാടിന്റെ മണ്ണിൽ നടക്കുന്ന എഫ് സോൺ കലോത്സവത്തിലെ മൂകാഭിനയമെല്ലാം വയനാട് ജനത അതിജീവിച്ച ഉരുൾ പൊട്ടലിന്റെ ഓർമ്മപ്പെടുത്തലുകളായി. കലയുടെ അതിജീവനം വെറും സൃഷ്ടി മാത്രമല്ല സമൂഹത്തിലെ ആശങ്കകളും പ്രതിസന്ധികളും മറികടക്കാനുള്ള ഒരു മാർഗം കൂടിയാണ് എന്ന് തെളിയിക്കുന്നതായിരുന്നു വിദ്യാർത്ഥികളുടെ പ്രകടനം. വേദിയിൽ സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി, പഴശ്ശിരാജ കോളേജ് പുൽപള്ളി, ഡബ്ലിയു എം ഒ കോളേജ് മുട്ടിൽ എന്നി കോളേജുകൾ അവതരിപ്പിച്ചതെല്ലാം മേപ്പാടി ദുരന്തത്തിലെ വയനാടൻ ജനതയുടെ അതിജീവനത്തിന്റെ കഥകളായിരുന്നു. തങ്ങളുടെ അഭിനയിത്തിലൂടെ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും എടുത്ത് കാണിക്കാനും അതിജീവനമെന്ന സന്ദേശത്തെ പ്രതിഫലിപ്പിക്കാനും മൂന്ന് സംഘങ്ങൾക്കും സാധിച്ചു. മൂകാഭിനയം കണ്ടിരുന്നവരെ ഒരിക്കൽ കൂടി മനസ്സ് മരവിച്ച നാളുകളെ ഓർമ്മിപ്പിച്ചു കണ്ണ് നനയിച്ചെങ്കിലും അവരുടെ കരഘോഷങ്ങൾ ഉച്ചത്തിൽ മുഴങ്ങിയിരുന്നു. Post navigation F Zone ഫോട്ടോഗ്രാഫി മത്സരം ‘കലാ ബാഖാ’ എഫ് സോൺ കലോത്സവ ഫലം