Click Below 👇 & Share This News

Loading

പുൽപള്ളി : ജനുവരി 27 മുതൽ 31 വരെ പുൽപള്ളി പഴശ്ശിരാജാ കോളേജിൽ നടന്നു വന്നിരുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എഫ് സോൺ കാലോത്സവം കലാ ബഖാ ക്ക് സമാപനമായി. . പുതുമയുള്ള പേരുമായാണ് ഇക്കൊല്ലത്തെ കലോൽസവം സംഘടിപ്പിക്കപ്പെട്ടത്. ‘ബഖാ ‘ എന്ന അറബി വാക്കിൻ്റെ അർത്ഥം അതിജീവനം എന്നാണ് . സമാപന സമ്മേളനം പഴശ്ശിരാജാ കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ബാരി കെ കെ ഉദ്ഘാടനം ചെയ്തു.

സെൻ്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി

എഫ് സോൺ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. ജോബിൻ ജോയ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് ബർസാർ ഫാ. ചാക്കോ ചേലംപറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ്റ് സെക്രട്ടറി അശ്വിൻനാഥ് കെ.പി സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ അമൽ റോയ് നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ ഡോ. ജോഷി മാത്യു, ഫാ ഡോ. കുര്യാക്കോസ് വി സി, ഡോ. മെറിൻ എസ് തടത്തിൽ ,ഷോബിൻ മാത്യു , ജോസ്ന ജോസഫ്, ജിബിൻ വർഗ്ഗീസ്, ലിൻസി ജോസഫ് എന്നിവർ  സംസാരിച്ചു.  212 പോയിൻ്റുകളോടെ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ്  ഒന്നാം സ്ഥാനവും

ഡബ്ല്യു എം ഒ കോളേജ്, മുട്ടിൽ

157 പോയിൻ്റ്മായി മുട്ടിൽ ഡബ്ല്യു  എം ഒ കോളേജ്  രണ്ടാം സ്ഥാനവും, 95 പോയിൻ്റോടെ കല്പറ്റ എൻ. എം എസ്  എം കോളേജ്  മൂന്നാം സ്ഥാനവും,65 പോയിൻ്റോടെ പഴശ്ശിരാജ കോളേജ് നാലാം സ്ഥാനവും നേടി.

എൻ എം എസ് എം, കോളേജ്, കൽപ്പറ്റ

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com