Click Below 👇 & Share This News

മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഒന്നാമത് തോമസ് പൗലീന അരിമ്പൂർ മെമ്മോറിയൽ – ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിന്റെ സമാപന സമ്മേളനം ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും കായികരംഗത്ത് പുത്തൻ ഉണർവേകുവാനും ഈ മത്സരങ്ങൾ പ്രയോജനപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. കാസർകോട്ട് മുതൽ തിരുവനന്തപുരം വരെയുള്ള പ്ലസ് ടു സ്കൂളുകളിൽ നിന്നും പങ്കെടുത്ത ടീമംഗങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ ആശംസകൾ അർപ്പിച്ചു.

ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയ നടുവന്നൂർ എച്ച്എസ്എസ് വാകയാട് കോഴിക്കോടും, എസ് ഡി വി എച്ച്എസ്എസ് പേരാമംഗലം തൃശ്ശൂഉം തമ്മിൽ നടന്ന മത്സരം കാണികളെ ഉത്സാഹരിതരാക്കി. വാശിയേറിയ മത്സരത്തിൽ 3 -1ന് നടുവന്നൂർ എച്ച് എസ് എസ് കോഴിക്കോടിനെ പരാജയപ്പെടുത്തി എസ് ഡി വി എച്ച് എസ് എസ് തൃശൂർ വിജയം കരസ്ഥമാക്കി. റണ്ണറപ്പായ നടുവന്നൂർ എച്ച് എസ് എസ് കോഴിക്കോടിന് ചെയർമാൻ സാനി എടാ ട്ടുകാരൻ ട്രോഫി സമ്മാനിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ് ഡി വി എച്ച് എസ് എസ് ന് ഡയറക്ടർ റോബിൻസൺ തോമസ് എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. പോളിടെക്നിക് സിവിൽ വിദ്യാർത്ഥിനി മിസ്സ് ആഷിക സ്വാഗതവും പോളിടെക്നിക് വൈസ് പ്രിൻസിപ്പൽ എഡ്വിൻ ജോയ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in