Click Below 👇 & Share This News

Loading

ഐടി ബിസിനസ് പ്രോസസിംഗ് – ഔട്ട്സോഴ്സിംഗ് രംഗത്തെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഐ ടി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ നാസ്കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനി) ഐടി ബിപിഎം മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുവാനും പിന്തുണയ്ക്കുവാനും നിരവധി പദ്ധതികളിലൂടെ വിവിധ ഗവൺമെന്റ് അംഗീകൃത ഏജൻസികളുമായി സഹകരിച്ച് ആഗോളതലത്തിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ലക്ഷ്യമിടുന്നു.

ഈ ഒരു ലക്ഷ്യം മുൻനിർത്തി മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് എൻജിനീയറിങ് കോളേജ്, ഗവൺമെന്റ് അംഗീകൃത ഏജൻസിയായ സ്കിൽസ്ഡായുമായി എൻജിനീയറിങ്ങും, അനുബന്ധ ബിരുദധാരികൾക്കുമായി നാസ്കോം സർട്ടിഫൈഡ് പ്രോഗ്രാമുകൾ നടത്തുന്നതിനായി ധാരണ പത്രം ഒപ്പ് വച്ചു . 180 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സുകൾ എൻജിനീയറിങ്, ബികോം, ബിബിഎ, എം ബി എ  എന്നീ ബിരുദധാരികൾക്ക് ഉപയുക്തമാണ്. ഇതിൽ തന്നെ 60 മണിക്കൂറുകൾ സോഫ്റ്റ് സ്കിൽ പരിശീലനം പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശില്പശാലകളും സംഘടിപ്പിക്കുന്നു. നാസ്കോം സർട്ടിഫൈഡ് കോഴ്സുകൾ നടത്തുന്ന കേരളത്തിലെ  ഏക സ്ഥാപനമായി ഹോളി ഗ്രേസ് അക്കാദമി ഓഫ് എൻജിനീയറിങ് മാറും എന്നുള്ളത് കേരള സാങ്കേതിക വിദ്യാഭ്യാസമേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

ഈ പ്രോഗ്രാം തികച്ചും സൗജന്യമായിരിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും, വനിതകളെയും ലക്ഷ്യം നിർത്തിയാണ്  ഈ കോഴ്സുകൾ തുടങ്ങുന്നത്ഈ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്.

യോഗ്യത:- Engineering, MBA, Bcom, MCom  കഴിഞ്ഞ വിദ്യാർത്ഥികൾക്കും, ഇപ്പോൾ അവസാന വര്ഷം പഠിക്കുന്നവർക്കും ഈ കോഴ്‌സിൽ ചേരാം. എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാർത്ഥികൾക്ക് മുൻഗണന.

ഈ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെപ്പറയുന്ന ഫോമിൽ രെജിസ്റ്റർ ചെയ്യുക.

രെജിസ്ട്രേഷൻ ലിങ്ക് https://docs.google.com/forms/d/e/1FAIpQLSdNjYcc3fH54lWJueQhVT6flayIw7FrtTTtKffKN7YG5-3Gpg/viewform?usp=pp_url

വിശദ വിവരങ്ങൾക്ക്
9895873438, 9946792828.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com