Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger നമ്മുടെ നാടിനെയും യുവതലമുറയേയും വഴി തെറ്റിക്കുന്നതും നശിപ്പിക്കുകയും ചെയ്യുന്ന ലഹരിയെന്ന മഹാ വിപത്തിനെ ചെറുക്കാൻ ഹോളി ഗ്രേയ്സ് ആർട്ട്‌സ് കോളേജിന്റെ നേതൃത്വത്തിൽ സെമിനാറും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ഇരിങ്ങാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി റിസോഴ്സ് പേഴ്സനുമായ ജദീർ പി. എം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ചർച്ച- ക്ലാസ് എടുത്തു.ലഹരി എന്ന വിനാശത്തിൽ കുട്ടികൾ അറിഞ്ഞോ അറിയാതെയോ വീണു പോകുന്ന സാഹചര്യങ്ങളെക്കുറിച്ചും ഒരിക്കൽ ലഹരിക്ക് അടിമയായാൽ സ്വന്തം ആരോഗ്യത്തിനും വീട്ടുകാർക്കും സമൂഹത്തിനുമുണ്ടാകുന്ന അപകടത്തെക്കുറിച്ചും രണ്ടുമണിക്കൂർ നീണ്ട പ്രഭാഷണത്തിൽ നിരവധി ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തുപോയി വരുന്ന കുട്ടികളിലുള്ള ഭാവ വ്യത്യാസങ്ങൾ അവഗണിക്കെരുതെന്ന് രക്ഷിതാക്കളെ അദ്ദേഹം ഉത്ബോധിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സുരേഷ് ബാബു സ്വാഗതവും മാനേജ്മെന്റ് സ്റ്റഡീസ് എച്ച്.ഓ.ഡി. ജെസ് ലെറ്റ് ബെന്നി നന്ദിയും രേഖപ്പെടുത്തി. Post navigation Previous Post