Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied എഴുത്തും വായനയും ജീവിതത്തേയും സമൂഹത്തേയും വിമലീകരിക്കും, നിമ്ന വിജയ്എഴുത്തും വായനയും ജീവിതത്തേയും സമൂഹത്തേയും വിമലീകരിക്കുമെന്നും ഇക്കാര്യത്തിൽ ലൈബ്രറികൾക്കും സാമൂഹ്യ മാധ്യമങ്ങൾക്കും സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും പ്രശസ്ത എഴുത്തുകാരി നിമ്ന വിജയ്.മാള ഹോളി ഗ്രേയ്സ് ഗ്രൂപ്പിലെ അഞ്ചു കോളേജുകളും സംയുക്തമായി നടത്തിയ വായന ദിനാഘോഷവും “ക്രിയാത്മകതയ്ക്കും മികവിനും വായന” എന്ന വിഷയത്തിലുള്ള സെമിനാറും പി.എൻ. പണിക്കർ അനുസ്മരണവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഹോളി ഗ്രേയ്സിലെ വിദ്യാർഥി യുടെ അമ്മയും എഴുത്തുകാരിയുമായ നഗീമ നജീബിനെ ആദരിച്ചു. എല്ലാ കോളേജുകളിലും നടത്തിയ സാഹിത്യ മത്സര വിജയികൾക്കുള്ള പുരസ്ക്കാരങ്ങളും അവർ വിതരണം ചെയ്തു. ഹോളി ഗ്രേയ്സ് ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി. എ. കോളേജ് ഡയറക്ടർ ഡോ. ജിയോ ബേബി സെമിനാർ അവതരിപ്പിച്ചു.കാർമ്മൽ കോളേജ് ലൈബ്രേറിയൻ സിസ്റ്റർ. ഡോ. ജെസ്മി പി.ജെ. പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ജനറൽ സെക്രട്ടറി മ്പെന്നി ജോൺ അയിനിക്കൽ, ഫിനാൻസ് ഡയറക്ടർ സി.വി. ജോസ്, ഫാർമസി കോളേജ് ചെയർമാൻ ജോസ് കണ്ണമ്പിള്ളി എന്നിവർ വിശിഷ്ടാഥിതികളെ ആദരിച്ചു. ലൈബ്രേറിയൻ ലിമ മാത്യു വായന പ്രതിജ്ഞ ചൊല്ലിക്കൊടുത്തുലൈബ്രറി ഡയറക്ടർ പ്രൊഫ. ഡോ. എ.റ്റി. ഫ്രാൻസീസ്, അക്കാദമിക് ഡയറക്ടർ എ.എസ്. ചന്ദ്രകാന്ത, പ്രിൻസിപ്പൽമാരായ എം.ജി. ശശികുമാർ, ഡോ. പ്രശാന്ത് കൃഷ്ണ, ഡോ. സുരേഷ് ബാബു, വിദ്ധാർത്ഥി പ്രതിനിധികളായ യദു കൃഷ്ണ, മുഹമ്മദ് ഹിജാസ്, അഞ്ജന പി.ജെ., അനന്ത പത്മനാഭൻ, അലീന ഷാജു എന്നിവർ പ്രസംഗിച്ചു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള ഹോളി ഗ്രേയ്സ് ആർട്സ് കോളേജിൽ 2025-29 വർഷത്തെ ഓണേഴ്സ് കോഴ്സുകൾക്ക് തുടക്കമായി