Click Below 👇 & Share This News

Loading

പാലക്കാട് മേഴ്സി കോളേജിലെ  2024- 25 അധ്യയനവർഷത്തെ കായിക ദിനം ജനുവരി  15ന് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തി. മേളയുടെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഇൻറർനാഷണൽ അത്‌ലറ്റ് ശ്രീമതി എം.ഡി. താര പതാക ഉയർത്തി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ
റവ.സിസ്റ്റർ ജോറി ടി .എഫ്. അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ. സിസ്റ്റർ ഡോക്ടർ ലൗലി എൻ. എം.ദീപശിഖ കൊളുത്തി. മേഴ്സി കോളേജിലെ ഇരുപതോളം ദേശീയ താരങ്ങൾ ദീപശിഖ പ്രയാണത്തിൽ പങ്കെടുത്തു .

കോളേജ് പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ഭവജൻ .ബി. മുഖ്യപ്രഭാഷണം നടത്തി. കോളേജ് കായിക വിഭാഗം മേധാവി ഡോക്ടർ ശ്രീജിത്ത് പി .എ. , കോളേജ് യൂണിയൻ ജനറൽ ക്യാപ്റ്റൻ ഭദ്രാ .ബി. , കോളേജ് യൂണിയൻ ചെയർപേഴ്സൺ സാന്ദ്ര സാബു , ജനറൽ സെക്രട്ടറി ആര്യ വിജയ് , വടംവലി ഇന്ത്യൻ ടീം കോച്ച് ശ്രീ ടെലിൻ കെ തമ്പി എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടനത്തിന്  ശേഷം നടന്ന മത്സരങ്ങളിൽ 400 ഓളം കായികതാരങ്ങൾ പങ്കെടുത്തു. വിവിധ മത്സരങ്ങളിലായി 16 പോയിന്റുകൾ നേടി ബികോം ഫിനാൻസ് വിദ്യാർഥിനി ആനന്ദി വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കൊമേഴ്സ് വിഭാഗം 35 പോയിന്റുകൾ നേടി ഓവറോൾ അഗ്രിഗേറ്റ് ചാമ്പ്യൻഷിപ്പ് നിലനിർത്തി. 18 പോയിൻറ് ലഭിച്ച ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ് രണ്ടാം സ്ഥാനവും 13 പോയിൻറ് നേടിയ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com