Click Below 👇 & Share This News

Loading

തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാലാ അത്ലറ്റിക് മീറ്റിൽ പാലക്കാട് മേഴ്സി കോളജിന്റെ വമ്പൻ തിരിച്ചുവരവ്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം വനിതാ വിഭാഗം ചാംപ്യൻപട്ടം മേഴ്സി കോളജ് തിരിച്ചു പിടിച്ചു. 2017-18 അധ്യയന വർഷത്തിലായിരുന്നു ഇതിനു മുൻപ് മേഴ്സി കോളജ് വനിതാ വിഭാഗം ചാംപ്യന്മാരായത്. 8 സ്വർണവും 6 വെള്ളിയും 4 വെങ്കലവും ഉൾപ്പെടെ 72 പോയിന്റാണ് ഇത്തവണ കോളജിന്റെ സമ്പാദ്യം.

56th Calicut University Athletic Meet 2024 women CHAMPIONS Mercy College Palakkad

രണ്ടാം സ്ഥാനത്തെത്തിയ ക്രൈസ്റ്റ് കോളജുമായി ഇഞ്ചോടിഞ്ചു പോരാട്ടം തന്നെ മേഴ്സി കോളജ് കിരീടത്തിനായി കാഴ്ചവച്ചു. വൈകിട്ടു നടന്ന 4*400 മീറ്റർ റിലേ വരെ ഇവരിൽ ആരാകും വനിതാവിഭാഗം ചാംപ്യന്മാരെന്ന കാര്യത്തിൽ തീർച്ചയുണ്ടായിരുന്നില്ല. ആര് ഈ റിലേ ജയിക്കുന്നുവോ അവർ ചാംപ്യന്മാരാകുമെന്നതായിരുന്നു സ്ഥിതി. വാശിയോടെ കുതിച്ച മേഴ്സിയുടെ താരങ്ങൾ ഈ റിലേ മത്സരം മാത്രമല്ല, വനിതാവിഭാഗം കിരീടവും സ്വന്തമാക്കി. 20 അംഗ ടീമാണ് ഇത്തവണ മേഴ്സിക്കായി കളത്തിലിറങ്ങിയത്. മേളയിലെ മികച്ച വനിതാ അത്ലീറ്റായി തിര : ഞ്ഞെടുക്കപ്പെട്ട എസ്. മേഘയും മേഴ്സിയുടെ താരം തന്നെ.

Megha. S ( 2nd BA History) of Mercy College Palakkad – Best woman Athlete of 56th Calicut University Athletic Championship 2024.

കായിക വിഭാഗം മേധാവി ഡോക്ടർ പി എ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പാലക്കാട് ഒളിംപിക് അക്കാദമി – യിലെ ഹരിദാസ്, അർജുൻ ഹരി – ദാസ് എന്നിവരും കെ.സുരന്ദ്രൻ, ബിശ്വജിത്ത്, രമേഷ് കോട്ടായി എന്നിവരടങ്ങുന്ന പരിശീല കസംഘമാണ് ഈ നേട്ടത്തിനു പിന്നിൽ.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com