Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും മെറ്റ്സ് പോളിടെക്നിക് കോളേജിലും അസി. പ്രൊഫസർ / ലക്ചറർ എന്നീ തസ്തികളിൽ യോഗ്യരായവരെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്ങ്, മെക്കാനിക്കൽ എൻജിനീയറിങ്ങ് എന്നീ ഡിപ്പാർട്ട്മെൻ്റുകളിലാണ് അസിസ്റ്റന്റ് പ്രൊഫസർ / ലക്ചറർ മാരെ നിയമിക്കുന്നത്. പ്രസ്തുത വിഷയങ്ങളിൽ 60% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം / ബിരുദമാണ് അടിസ്ഥാന യോഗ്യത. ഈ തസ്തികകളിലേക്ക് അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഡിസംബർ 20 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metsengg.ac.in, www.metspoly.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾ [email protected] എന്ന ഈ-മെയിലിൽ അയക്കുക . സംശയനിവാരണത്തിന് 9188400951 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.ഡോ. എ. സുരേന്ദ്രൻഅക്കാദമിക് ഡയറക്ടർമെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,കുരുവിലശ്ശേരി, മാള,തൃശൂർ 680732.മൊബൈൽ : 9188400951, 9446278191. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation തൃശൂർ മാള മെറ്റ്സ് കോളേജിൽ അസി. .പ്രൊഫസർ, ലക്ചറർ, എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു മാള മെറ്റ്സ് കോളേജിൽ “ഫിനാൻഷ്യൽ ലിറ്ററസി” എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി