Click Below 👇 & Share This News

സുനിൽ പട്ടോഡിയ വെൽഫെയർ ഫൗണ്ടേഷൻ്റെ  ലാഭേച്ഛയില്ലാത്ത സംരംഭമായ “അർത്ഥ് നിർമ്മിതി”യുമായി സഹകരിച്ച് തൃശ്ശൂർ, മാള, കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ “ഫിനാൻഷ്യൽ ലിറ്ററസി” എന്ന വിഷയത്തിൽ ഏകദിന ശിൽപശാല നടത്തി. കോളേജിലെ കോമേഴ്സ് ആൻഡ് മാനേജ്മെൻറ് ഡിപ്പാർട്ട്മെൻറ് ആസൂത്രണം ചെയ്ത് നടത്തിയ ഈ ശില്പശാലയിൽ ക്ലാസ് നയിച്ചത് ചോയ്സ് ഇൻറർനാഷണൽ വൈസ് പ്രസിഡണ്ടും ധനകാര്യ വിദഗ്ധനുമായ ബിമി ജോസാണ്. ആധുനിക കാലത്തിന്റെ ആവശ്യകതയാണ് ഫിനാൻഷ്യൽ ലിറ്ററസി എന്ന് അദ്ദേഹം ആമുഖപ്രസംഗത്തിൽ പറഞ്ഞു. ഇതിനു വേണ്ടിയുള്ള എല്ലാവിധ പരിശ്രമങ്ങളും “അർത്ഥ് നിർമ്മിതി” നടത്തിക്കൊണ്ടിരിക്കുകയാണ്. ഓൺലൈൻ വഴിയുള്ള ചതിക്കുഴികളിൽ പെട്ട് നമ്മൾ കഷ്ടപ്പെട്ട്.ഉണ്ടാക്കുന്ന സമ്പത്ത് നഷ്ടപ്പെടാതിരിക്കാൻ ഫിനാൻഷ്യൽ ലിറ്ററസി ഉപകരിക്കും എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. കോമേഴ്സ് വിഭാഗത്തിലെയും ബിസിനസ് മാനേജ്മെൻറ് വിഭാഗത്തിലെയും മുഴുവൻ വിദ്യാർത്ഥികളും ശില്പശാലയിൽ സജീവമായി പങ്കെടുത്തു. അസി. പ്രൊഫ. പ്രിയ എ.പി.യുടെ പ്രാർത്ഥനയോടുകൂടി തുടങ്ങിയ ശില്പശാലയിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് സ്വാഗത പ്രസംഗം നടത്തി. കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫ. രാജി ഹരി നന്ദി പ്രകാശിപ്പിച്ചു. വിദ്യാർഥികളുടെ നിരവധി സംശയങ്ങൾക്കും ചോദ്യങ്ങൾക്കും റിസോഴ്സ് പേഴ്സൺ ബിമി ജോസ് മറുപടിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com