Click Below 👇 & Share This News

ഇന്ത്യയിലെ നിയമവ്യവസ്ഥ സ്ത്രീകൾക്ക് വളരെയധികം പരിരക്ഷ നൽകുന്നുണ്ട്. ഗാർഹിക പീഡന നിയമം സ്ത്രീകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ളതാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഈ നിയമം ശക്തമായി നടപ്പിലാക്കി തുടങ്ങിയതോടെ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള സന്തോഷകരമായ സഹവർത്തിത്വമാണ് കുടുംബ ജീവിതവിജയത്തിന് ആധാരം : അഡ്വ. ലീന ജോസഫ്. തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അന്താരാഷ്ട്ര വനിതാ ദിന ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇരിങ്ങാലക്കുട ഫാമിലി കൗൺസിലിംഗ് സെൻറർ, ലീഗൽ കൗൺസിലറായ അഡ്വ. ലീന ജോസഫ്.

മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ സെല്ലും സോഷ്യൽ ക്ലബ്ബും എൻഎസ്എസും സംയുക്തമായാണ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചത്. ഗായത്രി ടി.ജെയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ജസ്റ്റിൻ ജോസഫ് ചടങ്ങിന് ആശംസകളും വുമൺ സെൽ കോർഡിനേറ്റർ പ്രൊഫ. പ്രിയ എ.പി. നന്ദിയും പ്രകാശിപ്പിച്ചു. കോളേജിലെ വിദ്യാർത്ഥിനികളും ഫാർമസി കോളേജിലെ വിദ്യാർത്ഥിനികളും പ്രോഗ്രാമിൽ പങ്കെടുക്കുകയും വിശിഷ്ടാതിഥിയുമായി സ്ത്രീ സുരക്ഷയ്ക്കുള്ള നിയമപരമായ കാര്യങ്ങളെക്കുറിച്ച് സംശയ നിവാരണം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com