Click Below 👇 & Share This News

Loading

തൃശൂർ, മാള, മെറ്റ്സ്‌ സ്കൂൾ ഓഫ് എഞ്ചിനീറിങ്ങിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി വിഭാഗം സയൻസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ടെക്- വിസ്  ടാലെന്റ്റ് ഹണ്ട്” പരീക്ഷയുടെ വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മെറ്റസ്‌ ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസിന്റെ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ റിനോജ് അബ്ദുൽ ഖാദർ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ കൈമാറി. ഒന്നാം സ്ഥാനം (10000 രൂപയും സർട്ടിഫിക്കറ്റും) മാള സോകോർസൊ കോൺവെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എവിറ്റ പൗലോസ്  സ്വന്തമാക്കി. കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ അനറ്റെ ഷാജു രണ്ടാം സ്ഥാനവും (5000 രൂപയും സർട്ടിഫിക്കറ്റും) ചേന്ദമംഗലം പി ജി എച്ച്
എസ് എസ്സിലെ എബിൻ ആന്റണി മൂന്നാം സ്ഥാനവും (3000 രൂപയും സർട്ടിഫിക്കറ്റും) കരസ്ഥമാക്കി. പ്രോഗ്രാം കോ-ഓർഡിനേറ്റർ മിദേഷ് മനോഹരൻ (സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസി. പ്രൊഫസർ) കുട്ടികളെ അനുമോദിച്ചു. തൃശൂർ ജില്ലയിലെ 100 ഓളം സ്കൂളികളിലെ വിദ്യാർഥികൾ പങ്കെടുത്ത ടാലെന്റ്റ് ഹണ്ട് എക്സാമിനഷന്റെ വിജയികളെ ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി. ഇ. ഓ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി. തുടങ്ങിയവർ അഭിനന്ദിച്ചു.

Chat with CampusRound.com