Click Below 👇 & Share This News

Loading

വിദ്യാർത്ഥികളുടെ കലാഭിരുചി വളർത്തുന്നതിൽ ആർട്സ് ഡേകൾക്ക് വലിയ പങ്കുണ്ട്.  പ്രകൃതിയെ മറന്നു കൊണ്ടുള്ള ഒരു കലയും നിലനിൽക്കില്ല. ആസ്വാദകരില്ലാതെ കലാകാരനും ഇല്ല. തൃശൂർ മാള മെറ്റ്സ് കോളേജിലെ  ആർട്ട്സ് ഡെ “കലായുഗ 2K25” നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുപ്രസിദ്ധ സിനിമ നടനും എഴുത്തുകാരനുമായ നന്ദി കിഷോർ.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിസിഎ ഒന്നാംവർഷ വിദ്യാർഥിനി ദേവാംഗന പി.ജി. സ്വാഗതം പറഞ്ഞു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച് എന്നിവ സംയുക്തമായാണ് ഇപ്രാവശ്യം ആർട്സ് ഡേ സംഘടിപ്പിച്ചത്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച് ക പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ് ,  തുടങ്ങിയവർ ആശംസകൾ നേർന്നു.

മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് അസി. പ്രൊഫ. സംഗീത വിശിഷ്ടാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. ബികോം ഒന്നാംവർഷ വിദ്യാർഥിനി ഗായത്രി ടി.ജെ യുടെ പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങിയ ഉദ്ഘാടന ചടങ്ങ് ആർട്സ് ഡേ പ്രോഗ്രാം കോർഡിനേറ്റർ മരിയ നിൽജി (മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്)യുടെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു. തുടർന്ന് നാല് കോളേജിലെയും വിദ്യാർത്ഥികളുടെ അവസാന റൗണ്ട് കലാ മത്സരങ്ങൾ സ്റ്റേജിൽ അരങ്ങേറി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com