Click Below 👇 & Share This News

Loading

കേരള സർക്കാർ, സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ (SBTE) എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളുടെ ഒന്ന് മൂന്ന് അഞ്ച് സെമസ്റ്ററുകളുടെ റിസൾട്ടുകൾ പ്രഖ്യാപിച്ചപ്പോൾ തൃശൂർ മാള സ്കൂൾ ഓഫ് എൻജിനീയറിങ് മികച്ച വിജയം നേടി.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമയിൽ അഞ്ചാം സെമസ്റ്റർ പരീക്ഷാ റിസൾട്ടിൽ 93.3% വിജയത്തോടെ സംസ്ഥാനത്ത് അഞ്ചാം സ്ഥാനം നേടി. സിവിൽ ആൻഡ് എൻവിയോൺമെൻ്റൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമ മൂന്നാം സെമസ്റ്റർ പരീക്ഷയിൽ 100% വിജയത്തോടെ ഒന്നാം സ്ഥാനം നേടി. ഈ ബ്രാഞ്ചിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ കോളേജ് രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമ അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ സംസ്ഥാനതലത്തിൽ 72.2% പതിമൂന്നാം സ്ഥാനത്താണ് ഈ കോളേജ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഒന്നാം സെമസ്റ്റർ ഡിപ്ലോമ പരീക്ഷയിൽ 75% വിജയത്തോടെ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. കൂടാതെ അഞ്ചാം സെമസ്റ്റർ പരീക്ഷാ റിസൽട്ടിൽ സംസ്ഥാനതലത്തിൽ 70.21 % വിജയത്തോടെ 21-ാം സ്ഥാനത്താണ്.
മികച്ച വിജയം കരസ്ഥമാക്കിയതിന് മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമി ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ. ടി, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ റിനോജ് എ. ഖാദർ തുടങ്ങിയവർ അഭിനന്ദിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com