Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger യു എസ് എ യിലെ പെർഡ്യൂ യൂണിവേഴ്സിറ്റി അഫിലിയേറ്റിൻ്റെ ഡീൻ & പ്രൊഫസറും ചാലക്കുടി ക്രസൻ്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാളുമായിരുന്ന പ്രൊഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച്, എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന, തൃശൂർ, മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചാർജ് എടുത്തു. ഇന്ത്യയിലും വിദേശത്തുനിന്നും കരസ്ഥമാക്കിയ നിരവധി ബിരുദാനന്തര ബിരുദങ്ങളും എൽ എൽ ബിയും ടീച്ചിംഗ് മെത്തഡോളജിയിൽ ഡോക്ടറേറ്റുമുള്ള അദ്ദേഹം 25 വർഷത്തിലധികമായി ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാൾ, ഡീൻ, പ്രൊഫസർ, തുടങ്ങിയ തസ്തികകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സിബിഎസ് സി ഫോറിൻ സ്കൂളുകളുടെ ഇൻ്റർനാഷണൽ റിസോർസ് പേർസണൽ കൂടിയാണ് അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയം 2020, വാല്യൂ എഡ്യൂക്കേഷൻ, നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്, തുടങ്ങിയവയിൽ അദ്ദേഹത്തിൻ്റെ വൈദഗ്ദ്യം ദേശീയ തലത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 25ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ മലേഷ്യ, ഫിലിപ്പൈൻസ്, യുഎഇ, ഒമാൻ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇന്ത്യയിലും നിരവധി ഗവേഷണ കോൺഫറൻസുകളിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ലണ്ടൻ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഐഇഎൽടിസിൻ്റെ സെർട്ടിഫൈയ്ഡ് എക്സാമിനർ, ഗ്ലോബൽ ഇംഗ്ലീഷ് ഓറിയൻ്റഡ് റിസർച്ച് ജേർണലിന്‍റെ സ്ഥാപകനും ചീഫ് എഡിറ്റർ ഇൻ – ചാർജ്, തൃശൂർ സെൻട്രൽ സഹോദയ യുടെ ചാർട്ടർ പ്രസിഡൻ്റ്, എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു കൊണ്ടിരിക്കയാണ്. ഹിമാലയൻ ട്രക്കിങ്ങിൽ അതീവ താല്പര്യമുള്ള അദ്ദേഹം 13000 അടി ഉയരം വരെയുള്ള ഹിമാലയ മലനിരകൾ കീഴടക്കിയിട്ടുണ്ട്. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your Campus News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your update on CampusRound. Post navigation തൃശൂർ, മാള മെറ്റ്സ് കോളേജിന് മികച്ച വിജയം മാള മെറ്റ്സ് കോളേജിന്റെ അഭിമാന താരമായി അഭിനവ് വി.എസ്