Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇൻറർസോൺ സ്പോർട്സിൽ സെപക് താക്രോ മത്സരത്തിൽ അരങ്ങേറ്റം ഗംഭീരമാക്കി തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്. സെപക് താക്രോ മത്സരം ആദ്യമായാണ് എപിജെ അബ്ദുൽ കലാം ടെക്നോളജി യൂണിവേഴ്സിറ്റിയുടെ സ്പോർട്സിൽ ഉൾപ്പെടുത്തുന്നത്. ഗവൺമെൻറ് എഞ്ചിനീയറിങ്ങ് കോളേജുകൾ അടക്കം 10 എഞ്ചിനിയറിങ്ങ് കോളേജുകൾ മത്സരത്തിൽ പങ്കെടുത്തതിൽ ക്വാഡ്രൻ്റ് ഇവൻ്റിൽ സെക്കൻഡ് റണ്ണറപ്പ് ആയി മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് ടീം തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഈ കോളേജിലെ രണ്ടാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യാർഥി അഭിനവ് വി.എസ്. യൂണിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ മത്സരങ്ങളിലെ രഗു ഇവൻ്റിൽ കോളേജ് ടീം സെമിഫൈനൽ വരെ എത്തിയിരുന്നു. ഇവരെ പരിശീലിപ്പിച്ചത് കോളേജിലെ കായിക വിഭാഗം മേധാവി പ്രൊഫ. സനീഷ് കെ.വി.യാണ്. കോളേജിന്റെ അഭിമാനതാരമായി മാറിയ അഭിനവ് വി.എസി.നെയും വിജയിച്ച ടീമിലെ അംഗങ്ങളായ എല്ലാ വിദ്യാർത്ഥികളെയും പരിശീലകൻ പ്രൊഫ. സനീഷിനെയും മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ റിനോജ് ഏ ഖാദർ തുടങ്ങിയവർ അഭിനന്ദിച്ചു. Post navigation തൃശൂർ, മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഒ ആയി പ്രൊഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി ചാർജ്ജെടുത്തു തൃശൂർ, മാള, മെറ്റ്സ് കോളേജ് സംഘടിപ്പിച്ച “ടെക്-വിസ് ടാലൻറ് ഹണ്ട് ” പരീക്ഷയിൽ എവിറ്റ പൌലോസ് ഒന്നാം സ്ഥാനം നേടി