Click Below 👇 & Share This News

Loading

തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ബിടെക് കോഴ്സിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം “ദീക്ഷ 2K24” ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രൊഫ. (ഡോ.) മുരളികൃഷ്ണൻ ടി ആർ, നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ ഓരോ ദിവസവും വിവിധ മേഖലകളിലെ വിദഗ്ദർ ക്ലാസെടുക്കും. പുതിയ സിലബസ് അനുസരിച്ചുള്ള ബിടെക് കോഴ്സിന്റെ പ്രത്യേകതകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കും. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി., സ്വാഗതവും കോളേജിൽ വിദ്യാർത്ഥികൾക്കുള്ള വിവിധ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റീസിനെ കുറിച്ചും സംസാരിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനൂജ് ഖാദർ, മെറ്റ്സ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. റെയ്മോൻ പി. ഫ്രാൻസിസ്, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് സ്റ്റുഡൻസ് യൂണിയൻ ജനറൽ സെക്രട്ടറി മീവൽ പി സജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽഎപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നടത്തിയ ബിടെക് ബയോടെക്നോളജി നാലാം സെമസ്റ്റർ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ പി. നന്ദനക്കും (ഗ്രേഡ് 10) മികച്ച വിജയം നേടിയ (ഗ്രേഡ് 9.8)അൽന സജുവിനും പുരസ്കാരങ്ങൾ വിതരണം ചെയ്തു. നവാഗതരായ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ ചടങ്ങിൽ സജീവമായി പങ്കെടുത്തു. ഒന്നാംവർഷ ബിടെക് കോർഡിനേറ്ററും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ പ്രൊഫ. കെ.എൻ. രമേഷ്, നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോട് കൂടി ചടങ്ങ് അവസാനിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com