Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 30 ന് ലോക സോഷ്യൽ മീഡിയ ദിനം ആഘോഷിച്ചു. ‘സോഷ്യൽ മീഡിയ ഫോർ പോസിറ്റീവ് ചേഞ്ച്’ എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ ബാനർ ഡിസൈൻ മത്സരവും സംഘടിപ്പിക്കുകയുണ്ടായി.സോഷ്യൽ മീഡിയയെ സമൂഹത്തിലെ നല്ല മാറ്റങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് ബാനറിലൂടെ അവതരിപ്പിക്കുകയാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നത്.45 മിനിറ്റ് ദൈർഘ്യമുള്ള മത്സരത്തിൽ വിവിധ ക്ലാസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ രണ്ട് അംഗ സംഘങ്ങളായി പങ്കെടുത്തു. ബാനറിൻ്റെ മതിപ്പ്, സർഗാത്മകത, ഒറിജിനാലിറ്റി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു മൂല്യനിർണ്ണയം. പ്രൊഫ. നീതു പി.എസ്, പ്രൊഫ. അമിത എന്നിവർ ജഡ്ജിമാരായി പ്രവർത്തിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനർഹനായത് ബി സി എ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അനന്തകൃഷ്ണ വി.ആർ ആണ്.രണ്ടാം സമ്മാനം നേടിയത് ബിസിഎ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളായ സൂരജ് എം.എസ്, ഐ.എൽ ഹരികൃഷ്ണൻ എന്നിവർക്കാണ്. മൂന്നാം സമ്മാനം നേടിയത് ബി സി എ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അഭിനന്ദ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി മിഷേൽ എന്നിവർക്കാണ്. വിദ്യാർത്ഥി കോ-ഓർഡിനേറ്റർ ഐ.എൽ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് മത്സരം നടന്നത്. സോഷ്യൽ മീഡിയയെ സമൂഹനന്മയ്ക്കായി ഉപയോഗിക്കാനുള്ള വിദ്യാർത്ഥികളുടെ ആശയങ്ങൾ ഏറെ പ്രശംസനീയമായിരുന്നുവെന്ന് ജഡ്ജിമാർ അഭിപ്രായപ്പെട്ടു.വിജയികളെയും പങ്കെടുത്ത എല്ലാവരേയും കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് അഭിനന്ദിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള മെറ്റ്സ് ഫാർമസി കോളേജിൽ “ലോകകപ്പ് 2026 ആഘോഷം” സംഘടിപ്പിച്ചു ദേശീയ ഡോക്ടേഴ്സ് ദിനാചരണം: മെറ്റ്സ് കോളേജിൽ കാർട്ടൂൺ രചനാ മത്സരം സംഘടിപ്പിച്ചു