Click Below 👇 & Share This News

“ഫാർമസി പ്രാക്ടീസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ” എന്ന വിഷയത്തിൽ സെമിനാർ നടത്തി*തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസേർച്ച് ക്യാമ്പസിലെ സെമിനാർ ഹാളിൽ നടന്ന വിദ്യാർത്ഥി അക്കാദമിക് പരിപാടിയിൽ ഫാർമസി മേഖലയിലെ പുതിയ സാങ്കേതിക സാധ്യതകൾ ചർച്ച ചെയ്തു. മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഷാജി ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് നവീന സാങ്കേതിക വിദ്യകളെയും ഫാർമസി മേഖലയിലെ ഗവേഷണ സാധ്യതകളെയും കുറിച്ച് അറിവ് വർദ്ധിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള അക്കാദമിക് പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വിദ്യാർത്ഥി പ്രതിനിധിയായ മിസ് അനീന പ്രസംഗിച്ചു. തുടർന്ന് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയായ ബിഷാര റഷീദ് “ഫാർമസി പ്രാക്ടീസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ” എന്ന വിഷയത്തിലും ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ ഷമിൽ കെ.വി “ഫാർമസിയുടെ ചരിത്രവും പ്രൊഫ. എം. എൽ. ഷ്രോഫിന്റെ സംഭാവനകളും” എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.തുടർന്ന് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും നടന്നു. പ്രബന്ധങ്ങൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ. പ്രസാന്ത് ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി. ദേശീയഗാനം ആലപിച്ചതോടെ പരിപാടി സമാപിച്ചു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com