Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഭാരതത്തിൻറെ ഭാവി വാഗ്ദാനങ്ങൾ ആയ വിദ്യാർത്ഥികൾ റാഗിംഗ് കുരുക്കിൽപ്പെട്ട് ഭാവിജീവിതം നശിക്കുന്ന കാഴ്ച നമ്മൾ ഓരോരുത്തരെയും വേദനിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് റാഗിങ്ങിന്റെ ദോഷഫലങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം വളരെയധികം ഗുണപ്രദമാണ്. തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ആൻറി-റാഗിംഗ് അവയർനെസ് പ്രോഗ്രാമിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇരിങ്ങാലക്കുട ഫാമിലി കൗൺസിലിംഗ് സെൻറർ, ലീഗൽ കൗൺസിലറായ അഡ്വ. ലീന ജോസഫ്. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആന്റി റാഗിംഗ് സെല്ലും സോഷ്യൽ ക്ലബ്ബും സംയുക്തമായാണ് റാഗിംഗ് വിരുദ്ധ ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചത്. ചടങ്ങിൽ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സോഷ്യൽ ക്ലബ്ബ് കോർഡിനേറ്റർ പ്രൊഫ. സരിത കെ, പ്രൊഫ. പ്രിയ എ.പി. എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്. കോളേജിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ പ്രോഗ്രാമിൽ പങ്കെടുക്കുകയും മുഖ്യപ്രഭാഷകയുമായി റാഗിങ്ങിന്റെ നിയമപരമായ കാര്യങ്ങളെക്കുറിച്ച് സംശയ നിവാരണം നടത്തുകയും ചെയ്തു. Post navigation തൃശൂർ മാള മെറ്റ്സ് കോളേജിൽ അസി. പ്രൊഫസർ / ലക്ചറർ, തസ്തികയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു തൃശൂർ, മാള, മെറ്റ്സ് കോളേജിൽ സ്പോർട്സ് ഡേ “ജുഗോസ് 2K25” വിപുലമായ രീതിയിൽ ആഘോഷിച്ചു