Click Below 👇 & Share This News

24-09-2024 ചൊവ്വാഴ്ച എൻ.എസ്.എസ് ദിനാഘോഷത്തിൻ്റെ ഭാഗമായി തൃപ്രയാർ എൻ. ഇ. എസ് കോളേജിൽ  എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോളേജിലെ ഔഷധ ഗ്രാമ സംരക്ഷണ-കർമ്മപരിപാടിയുടെ ഓപചാരീകമായുള്ള ഉദ്‌ഘാടനം നടന്നു. ഉദ്‌ഘാടന കർമം ഔഷധ ഗ്രാമത്തിന്റെ നാമഫലകം അനാച്ഛാദനം ചെയ്ത് കോളേജ് പ്രിൻസിപ്പാൾ അനീജ. എൻ. സി നിർവഹിച്ചു. എൻ. എസ്. എസ് കോർഡിനേറ്റർ കണ്ണൻ രവീന്ദ്രൻ ഔഷധ ഗ്രാമ കർമ്മപരിപാടികളെ കുറിച്ച് സംസാരിച്ചു. മുൻവർഷത്തെ എൻ. എസ്. എസ് കോർഡിനേറ്റർ ലതിമോൾ ടീച്ചർ എൻ. എസ്. എസ് ഡേ യുടെ സന്ദേശം നൽകി. കുട്ടികൾ ഔഷധ ചെടികൾ നട്ടു. തുടർന്ന്  കണ്ണൻ മാഷിന്റെയും ലതിമോൾ മിസ്സിന്റെയും കൂടെ ഇരുപത്തിയഞ്ഞോളം എൻ. എസ്. എസ് വോളന്റീർസ് ചേർന്ന് പെരുങ്ങോട്ടുകരയിലുള്ള അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് കാരുണ്യ വൃദ്ധസദനം സന്ദർശിച്ചു. അവിടത്തെ അന്ദേവാസികൾക്ക് ഉള്ള ഉച്ചഭക്ഷണം എൻ. എസ്. എസ് യൂണിറ്റിന്റെ വകയായി വാങ്ങി, അത് ഒരുപാട് സ്നേഹത്തോടെ അവർക്ക് കൊടുക്കുകയും ചെയ്തു. ഭക്ഷണശേഷം അവിടത്തെ അന്ദേവസികളായ  പ്രായമായ അമ്മാമമാരോട് സ്നേഹസംഭാഷണങ്ങൾ നടത്തിയും പാട്ടുപാടിയും ഒക്കെ അവരുടെ മനസ്സിൽ ഒരുപാട് സന്തോഷം നിറച്ചു. അവർ അവരുടെ സ്നേഹവും അനുഗ്രഹവും എല്ലാവർക്കും നൽകി. ഇന്നത്ത കാലഘട്ടത്തിൽ അന്യം നിന്ന് പോകുന്ന മൂല്യങ്ങളെ മുറുകെ പിടിച്ചു പുതിയ തലമുറക്കായി മാതൃകാപരമായ പ്രവർത്തനങ്ങളോടെ എൻ. എസ്. എസ് ഡേ ആഘോഷങ്ങൾ നടത്താൻ എൻ. ഇ. എസ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിന് കഴിഞ്ഞു. തുടർന്നും നല്ല മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ ഉള്ള നിർദ്ദേശങ്ങൾ എൻ. ഇ. എസ് ചെയർമാൻ ശിവൻ കണ്ണോലി സാർ എൻ. എസ്. എസ് യൂണിറ്റിന് നൽകി. അങ്ങിനെ 2024 എൻ. എസ്. എസ് ഡേ നല്ല ഒരു ദിവസമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in