Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നാട്ടിക എജുക്കേഷണൽ സൊസൈറ്റി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആന്റി ഡ്രഗ്സ് റാലിയും ലഹരി വിമുക്ത പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു.വലപ്പാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ നൂറുദ്ദീൻ വി. എ. വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ആന്റി ഡ്രഗ്സ് റാലി NES കോളേജ് ചെയർമാൻ ശ്രീ ശിവൻ കണ്ണോളി ഫ്ലാഗ് ഓഫ് lചെയ്തു.ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് റാലി സംഘടിപ്പിച്ചത്. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ എൻ. സി. അനീജ സ്വാഗതം ആശംസിച്ചു. കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഇൻചാർജ് ശ്രീമതി സ്മിത എൻ. ആർ നന്ദി രേഖപ്പെടുത്തി.ലതിമോൾ എൻ. വി., ശശീധരൻ വി., സജിത എൻ. വി. ലിജിന ജെയിൻ, ദീപ എം. ബി, അപർണ വി., അങ്കിത ടി എസ്. ശ്രുതി ടി.എസ്., രൂപ എം. വി. ഹന്ന അമൽ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation NES ആർട്സ് & സയൻസ് കോളേജ്- തൃപ്രയാർ ഓണാഘോഷ പരിപാടികൾ നടന്നു