Click Below 👇 & Share This News

നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജിൽ SPECTRA 2024 മാനേജ്മെന്റ് ഫെസ്റ്റ് നടന്നു. കോളേജിലെ കോമേഴ്‌സ് & മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച പരിപാടി NES, ന്റെ മുൻ പ്രിൻസിപ്പാളും നാട്ടിക SN കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായ prof. V. S. റെജി ഉത്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ N. C. അനീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ധ്യാപകൻ V. ശശിധരൻ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളിൽ നേതൃപാടവം ഉണ്ടാക്കിയെടുക്കുവാൻ ക്യാമ്പസുകളിൽ ഇത്തരത്തിലുള്ള പരിപാടികൾ നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്ഘാടകൻ Prof.V. S.റെജി സംസാരിച്ചു. മാനേജ്മെന്റ് ഫെസ്റ്റ് കോ. ഓർഡിനേറ്റർ ലതിമോൾ. M. V ചടങ്ങിൽ നന്ദി പറഞ്ഞു.

മാനേജ്മെന്റ് ഫെസ്റ്റ് – ൽ വിദ്യാർത്ഥികളുടെ കോർപ്പറേറ്റ് ഫാഷൻ ഷോ, മാനേജ്മെന്റ് ക്വിസ്, ഹ്യൂമൺ റിസോഴ്സ് ഗെയിം, മാർക്കറ്റിംഗ് ഗെയിം, ഫുഡ്‌ ഫെസ്റ്റിവൽ എന്നിവ നടന്നു. അധ്യാപകരായ സ്മിത. N. R, കണ്ണൻ രവീന്ദ്രൻ, അപർണ്ണ. V. A, ഗോമതി ഗോപിനാഥ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com