Click Below 👇 & Share This News

കിറ്റ്സ് ഡയറക്ട്ടർ ഡോ ദിലീപ് എം ആറിന് ദേശീയ അംഗീകാരം. ആകാദമിക് ഇൻസൈറ്റ് മാഗസിൻ ബാംഗ്ലൂർ മാരിയറ്റ്‌ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ദേശീയ അക്കാദമിക് കോൺക്ലവിൽ വച്ച് ‘ഇന്ത്യ ഇൻസ്‌പൈറിങ് എഡ്യൂക്കേറ്റർ ഓഫ് ദി ഇയർ 2024 ഇൻ ട്രാവൽ ആൻഡ് ടൂറിസം’ എന്ന അംഗീകാരമാണ് അദ്ദേഹത്തിന് നൽകിയത്. രണ്ടു വർഷം മുൻപാണ് പുൽപള്ളി പഴശ്ശിരാജ കോളേജിലെ പ്രൊഫസ്സറായ ഡോ ദിലീപ് തിരുവനന്തപുരത്തുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റാഡീസിന്റെ ഡയറക്ടറായി ഡെപ്യൂറ്റേഷൻ വ്യവസ്ഥയിൽ സ്ഥാനമെറ്റെടുത്തത്.

ടൂറിസം മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ പത്തോളം പുസ്തകങ്ങളും നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ ദിലീപ് ന്യൂ യോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള ലോകത്തെ ഏറ്റവും പ്രമുഖമായ ടൂറിസം സർവ വിജ്ഞാനകോശം തയ്യാറാക്കിയ വിദഗ്ധ സമിതിയിലും അംഗമായിരുന്നു. ഒമാനിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലത്തിലും ടൂറിസം ഫാക്കൽറ്റിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in