Click Below 👇 & Share This News

പുൽപള്ളി : പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഫ്രോസൻ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഫസീല മെഹർ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. മാധ്യമ വിഭാഗം വിദ്യാർഥികൾ തന്നെ പകർത്തിയ നൂറ്റി ഇരുപതിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. അധ്യാപകരായ ഡോ. ജോബിൻ ജോയ്, ജിബിൻ വർഗീസ്, ഷോബിൻ മാത്യു, ലിൻസി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ ഫെബ ജോസ്, പ്രജിന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in