Click Below 👇 & Share This News

പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ 2023-2024 അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കിയ ഡിഗ്രി, പി ജി വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് നാളെ നടക്കും.  വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കോളേജിൽ ആരംഭിക്കുന്ന ചടങ്ങിൽ മാനേജർ അഭിവന്ദ്യ ഡോ.ജോസഫ് മാർ തോമസ് മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഫറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലുമായ ഡോ. മുഹമ്മദ് സലിം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രിൻസിപ്പൽ അബ്ദുൾ ബാരി കെ കെ അധ്യക്ഷത വഹിക്കും. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായ പ്രൊഫ.തോമസ് മോണോത്ത്,  കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ സനൂപ് കുമാർ പി.വി, സോബിൻ വർഗീസ് എം വി എന്നിവർ പങ്കെടുക്കും. 2023-24 അക്കാദമിക വർഷത്തിൽ കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കും, വിവിധ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും വിവിധ സ്കോളർഷിപ്പുകളും ചടങ്ങിൽ  വിതരണം ചെയ്യും. കായിക വിഭാഗം മേധാവി പ്രൊഫ. ടോണി തോമസ് പൊടിമറ്റമാണ് ചടങ്ങിന്റെ കൺവീനർ.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com