Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മാധ്യമ വിഭാഗവും മുട്ടിൽ ഡബ്ല്യൂ എം ഒ കോളേജിലെ മാധ്യമ വിഭാഗവും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ഇരു കോളേജിലെയും അക്കാഡമിക് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ധാരണ പത്രം ഒപ്പ് വെച്ചത്. പഴശ്ശിരാജ കോളേജിൽ നടന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി കെ കെ നിവഹിച്ചു. ഡബ്ല്യൂ എം ഒ കോളേജിലെ മാധ്യമ വിഭാഗത്തിലെ അധ്യാപകർ പഴശ്ശിരാജ കോളേജ് സന്ദർശിച്ചാണ് ധാരണ പത്രത്തിൽ ഒപ്പു വെച്ചത്. ഇതോടെ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള അക്കാഡമിക് കൈമാറ്റം കൂടുതൽ ദൃഡമാകും.വിദ്യാർത്ഥികളുടെ അക്കദമിക് നിലവാരം ഉയർത്താൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനും ധാരണയായി. പ്രിൻസിപ്പൽ അബ്ദുൽ ബാരി കെ കെ, ബർസാർ ഫാ. ചാക്കോ ചേലംപറമ്പത്ത്, സി ഈ ഒ ഫാ. ജോർജ് കാലായിൽ, ഇരു കോളേജിലെയും മാധ്യമ വിഭാഗം മേധാവിമാരായ ഡോ ജോബിൻ ജോയ്, അനു ആൻ വർഗീസ്, നീത ഫ്രാൻസിസ്, യു ജി വിഭാഗം കോർഡിനേറ്റർ ജിബിൻ വർഗീസ് എന്നിവർ സംസാരിച്ചു. അശ്വിൻ പി , സ്വർഗ്ഗ വർഗീസ്, ഷോബിൻ മാത്യു,ലിൻസി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവർ നേതൃത്വം നൽകി. Post navigation കിറ്റ്സ് ഡയറക്ടർ ഡോ ദിലീപ് എം ആറിന് ദേശീയ അംഗീകാരം Call for Book Chapters: Empowering India Through Media