Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger പുൽപ്പള്ളി :രാജ്യത്തു സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും, സംസ്ഥാനത്തെ സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുക, സ്ത്രീ സംരക്ഷണത്തെക്കുറിച്ച് പൊതു സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മാധ്യമ വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം ശ്രേദ്ധേയമായി. പുൽപ്പള്ളി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ഓദ്യോഗിക ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാറാണ് നിർവഹിച്ചത്. പുൽപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടിയിൽ പുൽപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മുല്ലക്കൽ മെമ്പർമാരായ ഡോ. ജോമെറ്റ് സെബാസ്റ്റ്യൻ,രജിത്ര ബാബുരാജ്,മാധ്യമ വിഭാഗം മേധാവി ഡോ. ജോബിൻ ജോയ് എന്നിവർ സംസാരിച്ചു. 22ൽ അധികം വിദ്യാർത്ഥികൾ അണി നിരന്ന തെരുവ് നാടകം, പഴശ്ശിരാജ കോളേജ്, മുള്ളൻകൊല്ലി സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ, വേലിയമ്പം ദേവി വിലാസം ഹയർ സെക്കണ്ടറി സ്കൂൾ, പുൽപ്പളളി ടൌൺ എന്നിവിടങ്ങളിൽ അവതരിപ്പിച്ചു. പരിപാടികൾക്ക് മാധ്യമ വിഭാഗം യു ജി കോർഡിനേറ്റർ ജിബിൻ വർഗീസ്, ഷോബിൻ മാത്യു, ലിൻസി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവർ നേതൃത്വം നൽകി. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation ഫോട്ടോഗ്രഫി വാരാഘോഷം നടത്തി @ Pazhassiraja College, Pulpally പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു