Click Below 👇 & Share This News

തേവര SH കോളേജിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ അധ്യാപകദിനാഘോഷം നടത്തുന്നു. സാമൂഹിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്ക് കത്തെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകിക്കൊണ്ടാണ് തികച്ചും വ്യത്യസ്തമായ രീതിയിൽ അധ്യാപകദിനാഘോഷം നടത്തുന്നത്. ഡോ. എസ് രാധാകൃഷ്ണൻ തന്റെ അധ്യാപക ജീവിതത്തിൽ ഉണ്ടായ അതിമനോഹരമായ ഒരു അധ്യായം ഒരിക്കൽ ഒരു വലിയ സദസ്സിന് മുൻപിൽ അവതരിപ്പിക്കുകയും തന്റെ വിദ്യാർത്ഥികളുടെ കത്തുകൾ അതിനു എങ്ങനെ കാരണമായി എന്ന് പറയുകയും ചെയ്തതിൽ നിന്നു പാഠം ഉൾകൊണ്ടാണ് തേവര കോളേജും ഇപ്രകാരം ഒരു സംരംഭം നടത്തുന്നത്.കുട്ടികൾ എഴുതുന്ന കത്തുകൾ അധ്യാപകർക്കു അധ്യാപകദിനത്തോട് അനുബന്ധിച്ചു കൈമാറും. അതിനോടൊപ്പം ആദ്യമായി ജീവിതത്തിൽ അക്ഷരം പഠിപ്പിച്ച അധ്യാപകരെയും, കോളേജിൽ നിന്നു പിരിഞ്ഞു പോയ പൂർവ അധ്യാപകരെയും സ്നേഹപൂർവ്വം സന്ദർശിക്കുവാനും, അവരെ വിളിച്ചു സുഖവിവരങ്ങൾ തിരക്കുവാനും പുതിയ തലമുറ തേവര കോളേജിൽ നാളെ സമയം കണ്ടെത്തും. ഇപ്രകാരം തലമുറകളെ കോർത്തിണക്കുന്ന ഒരു കണ്ണിയായി അധ്യാപകദിനാഘോഷം മാറുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സി. എസ്. ബിജു അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com