Click Below 👇 & Share This News

തേവര കോളേജിലെ സോഷിയോളജി അസോസിയേഷൻ ജനുവരി 8 തീയതി രാവിലെ 9.30ന് ”എഴുത്തിലെ സാമൂഹിക വൈദഗ്ധ്യം – സാഹിത്യം സാമൂഹിക പരിഷ്കരണത്തിനുള്ള ഉപാധി” എന്ന വളരെ കാലിക പ്രസക്തിയുള്ള വിഷയത്തിൽ ഒരു ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക വിചക്ഷണയുമായ ശാലിനി നായർ ശില്പശാലയ്ക്ക് ചുക്കാൻ പിടിക്കുന്നു. പുതിയ കാലഘട്ടത്തിൽ, പുതിയ സാമൂഹിക ആവശ്യങ്ങളുടെ വെളിച്ചത്തിൽ പുതിയ തലമുറ, എഴുത്തിനെ മനസിലാക്കുകയും, കൂടുതൽ വ്യക്തതയോടെ സാമൂഹിക അവലോകനം നടത്തുകയും ചെയ്യാൻ സഹായിക്കുന്ന തരത്തിലാണ് ശില്പശാല ക്രമീകരിച്ചിരിക്കുന്നത്.  തേവര കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. സി. എസ്. ബിജു ആധ്യക്ഷ പ്രഭാഷണം നടത്തും. സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന പുതിയ തലമുറ തങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിൽ സാമൂഹിക പ്രശ്നങ്ങളോട് എപ്രകാരം പ്രതികരിക്കുന്നു എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു മേഖലയാണ്. സമീകൃതമായ രീതിയിൽ, സാമൂഹിക മര്യാദകളെ മാനിച്ചുകൊണ്ട് തൂലിക കൂടുതൽ തെളിമയോടെ ഉപയോഗിക്കാൻ പ്രസ്തുത സെമിനാർ ക്യാമ്പസുകളെ പര്യാപ്തമാക്കുമെന്നു തേവര കോളേജിലെ സാമൂഹികശാസ്ത്ര വിഭാഗം  വിദ്യാർത്ഥി കോർഡിനേറ്റർ വിസ്മയ ഉണ്ണികൃഷ്ണൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in