Click Below 👇 & Share This News

Loading

2023 – 24 കലാലയ വർഷത്തിലെ കായിക രംഗത്തെ നേട്ടങ്ങളെ അടിസ്ഥാനമാക്കി ബെസ്റ്റ് സ്പോർട്സ് കോളേജ് അവാർഡുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് സർവകലാശാലയിലെ നാലു സോണുകളിൽ തൃശ്ശൂർ ജില്ലയിലെ കോളേജുകൾ ഉൾപ്പെട്ട ഡി സോണിന് സമ്പൂർണ്ണ ആധിപത്യം. ബെസ്റ്റ് സ്പോർട്സ് കോളേജ് അവാർഡ് ഒന്നാം സ്ഥാനം 3077 പോയിന്റുകളോടെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും, രണ്ടാം സ്ഥാനം 2325 പോയിന്റുകളോടെ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസും, മൂന്നാം സ്ഥാനം2182 പോയിന്റുകളോടെ തൃശൂർ സെന്റ് തോമസ് കോളേജും, നാലാം സ്ഥാനം 1342 പോയിന്റുകളോടെ തൃശ്ശൂർ വിമല കോളേജും കരസ്ഥമാക്കി.
തുടർച്ചയായി എട്ടാം വർഷമാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. സർവകലാശാലയിലെ മുൻനിര കോളേജുകളെ എല്ലാം പിന്നിലാക്കി അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന സഹൃദയ കോളേജിന്റെ രണ്ടാം സ്ഥാനത്തേക്കുള്ള കടന്നു വരവ് ഏറെ ശ്രദ്ധേയമായി.
പെൺകുട്ടികളുടെ വിഭാഗത്തിൽ വിമല കോളേജ് തൃശ്ശൂർ,ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കൊടകര, സെൻമേരിസ് കോളേജ് തൃശൂർ എന്നീ കോളേജുകൾ ഒന്നു മുതൽ നാലു സ്ഥാനങ്ങൾ വരെ കരസ്ഥമാക്കി.
ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് തോമസ് കോളേജ് തൃശൂർ, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കൊടകര, ഫാറൂഖ് കോളേജ് കോഴിക്കോട് എന്നീ കോളേജുകൾ ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ: ഡോക്ടർ പി രവീന്ദ്രൻ സമ്മാനദാനം നിർവഹിച്ചു. മലപ്പുറം എഫ് സി പരിശീലകൻ ജോൺ ചാൾസ് ഗ്രിഗറി മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വക്കേറ്റ് എം ബി ഫൈസൽ, ഡോ:, വസുമതി ടി,ടി. ജെ.,മാർട്ടിൻ, അനുരാജ് എ കെ. അന്താരാഷ്ട്ര ഫുട്ബോൾ താരം അനസ് എടത്തൊടിക എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ: സക്കീർ ഹുസൈൻ വി. പി. സ്വാഗതം ആശംസിച്ചു. സർവകലാശാല രെജിസ്ട്രാർ ഡോക്ടർ സതീഷ് ഇ.കെ അധ്യക്ഷo വഹിച്ച യോഗത്തിൽ സർവ്വ കലാശാല കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ വിപിൻ. ജി. കൃതജ്ഞതയും അർപ്പിച്ചു. യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ : കെ. പി. മനോജ് 2024 – 25 കലാലയ വർഷത്തെ യൂണിവേഴ്സിറ്റി കായിക വകുപ്പ് നേതൃത്വം കൊടുക്കുന്ന വിഷൻ 2024 – 25 അവതരിപ്പിച്ചു

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com