Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger കൊടകര സഹൃദയ കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം ഹാൻഡ് ബോൾ മത്സരത്തിൽ ആദിദേയരായ സഹൃദയ കോളേജ് ജേതാക്കളായി . കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്മെന്റ് രണ്ടാം സ്ഥാനവും, സെന്റ് ജോസഫ്സ് കോളേജ് ഇരിഞ്ഞാലക്കുട മൂനാം സ്ഥാനവും, പ്രൊവിഡൻസ് കോളേജ് കോഴിക്കോട് നാലാം സ്ഥാനവും കരസ്തമാക്കി.സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് എക്സിക്യൂറ്റീവ് ഡയറക്ടർ ഫാ. ഡോ. ഡേവിസ് ചെങ്ങിണിയാടൻ,കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിപിൻ. ജി. എന്നിവർ സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോയി. കെ. എൽ. ഫിനാൻസ് ഡയറക്ടർ ഫാ. സിബിൻ വാഴപ്പിള്ളി, കായിക വകുപ്പ് മേധാവി ഡോ. പോൾ ചാക്കോ എന്നിവർ സംസാരിച്ചു.തമിഴ്നാട് പെരിയാർ യൂണിവേഴ്സിറ്റിയിൽ വച്ചു നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റിസൗത്ത് സോൺ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടീം അംഗങ്ങളെ യൂണിവേഴ്സിറ്റി കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിപിൻ. ജി പ്രഖ്യാപിച്ചു. ടീമംഗങ്ങൾ :ഐശ്വര്യ എസ്., മീര കൃഷ്ണ, ആർച്ച സന്തോഷ്, അജീഷ ഷൈലേഷ്, അക്സ സണ്ണി, വർഷ. എസ്. ലക്ഷ്മി. എസ്( സഹൃദയ കോളേജ് കൊടകര )ആർച്ച അനിൽകുമാർ, സ്നേഹ. കെ, കൃഷ്ണപ്രിയ. പി, അലീന ആന്റണി, അഞ്ജലി .എം. ആൽഡിൻ ടീന (യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്മെന്റ് )അനഗ വിൽസൺ,ഐലിൻ.എം.മിഥുന. കെ. പി ( സെന്റ്. ജോസഫ്സ് കോളേജ് ഇരിഞ്ഞാലക്കുട ) കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation Kerala Creates History in 36th Senior National Korfball Championship, Defeats Haryana 13-10 വടം വലി മത്സരത്തിൽ ഇരുവിഭാഗത്തിലും ജയതാക്കളായ സഹൃദയ കോളേജ് ടീം