Click Below 👇 & Share This News

പുൽപ്പള്ളി : ഏഷ്യൻ വോളിബോൾ കോൺഫഡറേഷൻ ടൂർണമെന്റിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗവും പുൽപ്പള്ളി സ്വദേശിയുമായ ജോൺ ജോസഫിനെ മാനന്തവാടി സത്യജിത്ത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (സിഫി) ആദരിച്ചു. ടൂർണമെന്റിലെ മികച്ച പ്രതിരോധത്തിലൂടെ ശ്രദ്ധേയനായ ജോൺ, 2022 ഏഷ്യൻ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും അദ്ദേഹം ഇടംനേടി. സിഫി അധ്യാപകരായ രാകേഷ് മുരളീധരൻ, കെസിയ ജേക്കബ്, അബിന മാത്യു, പി.ആർ.ഒ ജിബിൻ വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com