Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം “വരവേൽപ്പ് 2025” എന്ന പേരിൽ സംഘടിപ്പിച്ചു. അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ പുതിയതായി വിദ്യാലയത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ വരവേറ്റു. പൂർവ്വ വിദ്യാർത്ഥിയായ ഡോ. അനഘ എം. ബാബു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി നീത പോൾ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് മാതാപിതാക്കൾക്കായി “കൂടെയുണ്ട് കരുത്തേകാൻ” എന്ന പേരിൽ ഒരു സെമിനാറും നടത്തി, ബിനി പി തൊട്ടപ്പിള്ളി യായിരുന്നു സെമിനാർ നയിച്ചത്. പ്രിൻസിപ്പാൾ സിസ്റ്റർ സോഫിയ ജോസഫ്, സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ലിജോ കുറ്റിക്കാടൻ, ശ്രീമതി ബെറ്റ്സി റീത്ത K കുമാരി ആഷ്ലിയ റാഫി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Post navigation Empowering Young Minds: SHCGHSS Chalakudy Hosts Student Seminar on Awareness and Well-being