Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരമല്ലിക്കര: ശ്രീ അയ്യപ്പ കോളേജിലെ ഇംഗ്ലീഷ് & മീഡിയ സ്റ്റഡീസ് വിഭാഗത്തിന്റെയും വിദ്യാർത്ഥി യൂണിയനും സംയുക്താഭിമുഖ്യത്തിൽ മാധ്യമ സംവാദം സംഘടിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത മാധ്യമപ്രവർത്തകരെ കായംകുളം എം. എൽ. എ അഡ്വ. യു. പ്രതിഭ ആദരിച്ചു. ചെങ്ങന്നൂർ മീഡിയ സെന്ററിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) സുരേഷ്. എസ്, ഇംഗ്ലീഷ് & മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ലാവണ്യ. എം., ജിഷ്ണു നമ്പൂതിരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ചെങ്ങന്നൂർ മീഡിയ സെന്റർ സ്ഥാപക പ്രസിഡണ്ട് സാം കെ ചാക്കോ,സെക്രട്ടറി അജയ്. ആർ. കാർണവർ, മീഡിയ സെന്റർ വൈസ് പ്രസിഡന്റ് ജി. അനൂപ്, മാധ്യമപ്രവർത്തകരായ എം. ബി സനൽകുമാര പണിക്കർ, അനീഷ്. വി. കുറുപ്പ്, സനോജ് വർഗീസ്, ദീപു. കെ. ബി, ബി. സുദീപ്, ആർ. ഹരികൃഷ്ണ, ലിബിൻ എബ്രഹാം തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു. രജത ജൂബിലിയാഘോഷിക്കുന്ന ചെങ്ങന്നൂർ മീഡിയാ സെൻററിനുള്ള ഉപഹാരം ചടങ്ങിൽ എം.എൽ ഏ സമ്മാനിച്ചു.