Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ചെങ്ങന്നൂർ ശ്രീ നാരായണ കോളേജ് ഭൗതിക ശാസ്ത്ര വിഭാഗവും സയൻസ് ഫോറവും ഐക്യുഎസിയും ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ഇൻഫോർമേഷൻ സെൻ്ററും – (ഐപ്രിക് കെ- കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എഡ്യൂക്കേഷൻ) സംയുക്തമായി ‘ബൗദ്ധികസ്വത്തവകാശം’ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിന്ധു പ്രതാപ് അധ്യക്ഷത വഹിച്ചു. കോട്ടയം മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. തുടർന്ന് ഡോ. ബിസ്മി, ബൗദ്ധികസ്വത്തവകാശസംരക്ഷണത്തിൻ്റെ പ്രധാന്യവും അത് ഉടമയ്ക്കും സമൂഹത്തിനും എത്രമാത്രം വിലപ്പെട്ടതാണ് എന്നുമുള്ള അവബോധം വിദ്യാർത്ഥികളിൽ വളർത്തി. കേരള പേറ്റൻ്റ് ഇൻഫോർമേഷൻ സെൻ്റർ പ്രോജക്ട് അസോസിയേറ്റ് കുമാരി വിദ്യശ്രീ പി ജെ ക്ലാസ്സുകൾ നയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഡോ. കെ ശ്രീലത, ഡോ. അഞ്ചു കെ എസ്, ഡോ. അരുൺ എസ് പ്രസാദ്, ഡോ.ശ്രീജ ഇ എന്നിവർ പ്രസംഗിച്ചു. ഇതിനോടനുബന്ധിച്ച് ഡോ. ശ്രീജ ഇ എഡിറ്റ് ചെയ്ത പുസ്തകം പ്രകാശനം ചെയ്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Post navigation Webinar: From Idea to Impact – Entrepreneurial Insights for Kerala Students