Click Below 👇 & Share This News

ഇരിങ്ങാലക്കുട: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ കർക്കിടകക്കഞ്ഞിയുടെയും മരുന്നുണ്ടയുടെയും വിതരണവും വിപണനവും സംഘടിപ്പിച്ചു. ഈ അധ്യയന വർഷം പുതുതായി ആരംഭിച്ച’ആയുർബോട്ടണി’കോഴ്‌സിന്റെ ഭാഗമായി വിദ്യാർത്ഥിനികളും കോളേജിലെ ഹെർബൽ കോസ്മെറ്റോളജി യൂണിറ്റും ചേർന്നാണ് ഔഷധക്കഞ്ഞിയും മരുന്നുണ്ടയും തയ്യാറാക്കിയത്.കോളേജിലെ ബോട്ടണി വിഭാഗവും നേച്ചർ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി പരിപാടി ഉദ്ഘാടനം ചെയ്തു. വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ ആരോഗ്യസംരക്ഷണത്തിനായി പരമ്പരാഗത ഭക്ഷണശീലങ്ങളും ഔഷധസസ്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം ഡോ. സി. ബ്ലെസ്സി ഓർമപ്പെടുത്തി.തുടർന്ന് ബോട്ടണി വിഭാഗം ഹെർബേറിയം കീപ്പർ ശ്രീമതി വൽസ എൻ. ജെ.യ്ക്ക് മരുന്നുണ്ടയുടെ ആദ്യ വിതരണം നടത്തി. ബോട്ടണി വിഭാഗം മേധാവി ഡോ. ആൽഫ്രഡ് ജോ കർക്കിടകക്കഞ്ഞിയുടെ ആദ്യ വിതരണം നിർവഹിച്ചു.പ്രകൃതിദത്തമായ പാരമ്പര്യ ചികിത്സാരീതികളോടും ആരോഗ്യകരമായ ജീവിതശൈലിയോടും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com